image

3 March 2026 4:20 PM IST

Financial planning

50 ക്രെഡിറ്റ് കാർഡുകളും നിരവധി ഇൻഷുറൻസും, ഒട്ടേറെ ലോണുകൾ; മാർക്കറ്റ്‍പ്ലേസ് സേവനങ്ങളുമായി ജിയോ ഫിനാൻസ്

MyFin Desk

50 ക്രെഡിറ്റ് കാർഡുകളും നിരവധി ഇൻഷുറൻസും, ഒട്ടേറെ ലോണുകൾ;  മാർക്കറ്റ്‍പ്ലേസ്  സേവനങ്ങളുമായി ജിയോ ഫിനാൻസ്
X

Summary

ഹോം ലോൺ, പേഴസണൽ ലോൺ, മികച്ച ഇൻഷുറൻസുകൾ തുടങ്ങി ഒട്ടേറെ സേവനങ്ങളുമായി ജിയോ ഫിനാൻസ് ആപ്പ്


ഹോം ലോണും ലൈഫ് ഇൻഷുറൻസും ക്രെഡിറ്റ് കാർഡുകളും വരെ ഇനി ജിയോ ഫിനാൻസ് ആപ്പിലൂടെ. തേഡ് പാർട്ടി ഉൽപ്പന്നങ്ങളും വിൽക്കുന്ന മാർക്കറ്റ് പ്ലേസ് മാതൃകയിൽ ഇനി ആപ്പ് പ്രവർത്തിക്കുമെന്ന് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ജിയോ ഫിനാൻസിൻ്റെ ഉൽപ്പന്നങ്ങൾ മാത്രമല്ല മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ നിരവധി ഫിനാൻസ് ഉൽപ്പന്നങ്ങളും ഇനി ആപ്പിലൂടെ ലഭ്യമാകും. എഐ, മെഷീൻ ലേണിങ് , എന്നിവയുടെ സഹായത്തോടെയാണ് പുതിയ ആപ്പ് പ്രവർത്തിക്കുക. ഇൻഷുറൻസ്, യുപിഐ സേവനങ്ങൾ ഉൾപ്പെടെ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഒരു വർഷത്തിലേറെയായി ധനകാര്യ മേഖലയിൽ സജീവമായ ആപ്പിന് രണ്ട് കോടിയിലധികം ഉപയോക്താക്കളുണ്ട് എന്ന് കമ്പനി പറയുന്നു. അഡ്വാൻസ്ഡ് എഐ ഫീച്ചറുകൾ ഉപയോഗിച്ചാണ് ഇപ്പോൾ ആപ്പിൻ്റെ പ്രവർത്തനം. ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ ആപ്പിലൂടെ തിരയാനാകും. സംഭാഷണത്തിലൂടെയും സേവനങ്ങൾ തേടാം. വിവിധതരം ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവ മാത്രമല്ല വിവിധ സാമ്പത്തിക ഉൽപ്പന്നങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും എന്ന മെച്ചവുമുണ്ട്. മികച്ച ഉൽപ്പന്നങ്ങൾ ആപ്പിലൂടെ കണ്ടെത്താം

90ലധികം ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ

പ്ലാറ്റ്‌ഫോമിൽ 50-ലധികം ക്രെഡിറ്റ് കാർഡുകളും 90 ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ലഭ്യമാകും. ആപ്പ് സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ പറയുന്നു. അധികം വൈകാതെ ഉപയോക്താക്കൾക്കായി പ്രത്യേക ഫിനാൻസ് സ്കോർ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കലുടെ ഇടപാടുകൾ നിരീക്ഷിച്ചുകൊണ്ടാണ് സ്കോർ ലഭ്യമാക്കുക. പോർട്ട്‌ഫോളിയോകളിൽ വരുത്തേണ്ട കറക്ഷൻ നടപടികളെക്കുറിച്ചുള്ള ആധികാരിക ഉപദേശവും ലഭ്യമാക്കും.