image

19 Jan 2026 3:03 PM IST

Financial planning

Kera Suraksha Insurance Details :239 രൂപ മതി; ഏഴു ലക്ഷം രൂപയുടെ ഒരു ഇൻഷുറൻസ് ; കേര സുരക്ഷ ഇൻഷുറൻസ് നിബന്ധനകൾ ഇങ്ങനെ

Rinku Francis

companies expecting tax breaks on health and life insurance
X

Summary

ഏഴു ലക്ഷം രൂപയുടെ ഇൻഷുറൻസാണ്. ഒരു വർഷം 239 രൂപ മാത്രം, കേര സുരക്ഷ ഇൻഷുറൻസ് ആർക്കൊക്കെ?


നാളികേര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഏറെ ആശ്വാസകരമാണ് പിഎം കേര സുരക്ഷാ ഇൻഷുറൻസ്. തെങ്ങ് കയറുന്നവർ, നീര ടെക്നീഷ്യൻമാർ എന്നിവർക്കെല്ലാം കുറഞ്ഞ ഇൻഷുറൻസ് പ്രീമിയത്തിൽ ഏഴു ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭ്യമാകും. അപകടമുണ്ടായാലും മരണം സംഭവിച്ചാലും പദ്ധതിക്ക് കീഴിൽ നിശ്ചിത തുക വീതം ലഭ്യമാണ്.

അപകടമോ മരണമോ സംഭവിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരമാവധി ഏഴു ലക്ഷം രൂപ വരെയാണ് ലഭിക്കുക. വാർഷിക പ്രീമിയം 956 രൂപ രൂപയാണെങ്കിലും കേര വികസന ബോർഡ് 717 രൂപ നൽകും. ഡിഡിയായോ ഓൺലൈൻ വഴിയോ അപേക്ഷകർ 239 രൂപയാണ് പ്രീമിയമായി അടയ്കക്കേണ്ടത്.

നിബന്ധനകൾ എന്തൊക്കെ?

പദ്ധതിക്ക് കീഴിൽ സ്ഥിരമായ വൈകല്യം ഉണ്ടായാലും ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ഗുണഭോക്താക്കളുടെ ആശുപത്രി ചെലവുകൾക്കുള്ള സാമ്പത്തിക സഹായവും ലഭിക്കും.പുതിയ തെങ്ങുകയറ്റ പരിശീലനാർത്ഥികൾ, തെങ്ങ് കയറുന്നവർ, നീര ടെക്നീഷ്യൻമാർ എന്നിവർക്ക് ഈ പദ്ധതി പ്രയോജനകരമാണ്.

18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള, തെങ്ങ് കയറ്റക്കാർ, നീര ടെക്നീഷ്യൻമാർ, തേങ്ങ ഇടുന്നവർ എന്നിവർക്കാണ് ഇൻഷുറൻസിന് അപേക്ഷിക്കാൻ ആകുക.

ഇൻഷുറൻസ് തുക എത്ര?

മരണം ഉണ്ടായാലും സ്ഥിരമായ അംഗ വൈകല്യം സംഭവിച്ചാലും 7 ലക്ഷം രൂപ

ഭാഗിക വൈകല്യത്തിന് 3.5 ലക്ഷം രൂപ

ആശുപത്രി ചെലവ്- 2 ലക്ഷം രൂപ

ആംബുലൻസ് ചാർജുകൾ 3,500 രൂപ

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ബൈസ്റ്റാൻഡർ ചെലവുകൾക്ക് 3000 രൂപയും ലഭിക്കും