image

12 May 2026 3:13 PM IST

Financial planning

ലോൺ അപ്രൂവൽ വൈകിയോ? ബാങ്ക് സ്റ്റേറ്റ്മൻ്റും പരിശോധിച്ചോളൂ

MyFin Desk

ലോൺ അപ്രൂവൽ വൈകിയോ? ബാങ്ക് സ്റ്റേറ്റ്മൻ്റും  പരിശോധിച്ചോളൂ
X

Summary

ക്രെഡിറ്റ് സ്കോറിൽ നിന്ന് വ്യത്യസ്തമായി, ഒരു ബാങ്ക് സ്റ്റേറ്റ്മൻ്റിലൂടെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ വിലയിരുത്താനാകും


സ്ഥിരമായ വരുമാനവും നല്ല ക്രെഡിറ്റ് സ്കോറും ലോൺ ലഭിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തിയേക്കാം. എന്നാൽ ബാങ്കുകൾ ലോൺ അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെ പരിശോധിക്കും. ശമ്പളം ക്രെഡിറ്റാകുന്നത് മുതൽ, ചെലവുകൾ, നിലവിലുള്ള വായ്പാ തിരിച്ചടവുകൾ, അക്കൗണ്ട് ബാലൻസ് പാറ്റേണുകൾ എന്നിവയൊക്കെ മനസ്സിലാക്കാൻ ഇത് ബാങ്കുകളെ സഹായിക്കുന്നു.

ലോൺ അപ്രൂവലിന് സ്റ്റേറ്റ്മെന്റ് എന്തിന്?

ബാങ്ക് സ്റ്റേറ്റ്‌മെന്റ് അപേക്ഷകന്റെ യഥാർത്ഥ പണം ഇടപാടുകളും ചെലവുകളും പരിശോധിക്കാൻ സഹായിക്കും. ശമ്പള ക്രെഡിറ്റുകൾ, ബിസിനസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവ കടം വാങ്ങുന്നയാൾ പതിവായി സ്ഥിരമായി സമ്പാദിക്കുന്നു എന്നതിന്റെ നല്ല സൂചകങ്ങളാണ്. കടം വാങ്ങുന്നയാൾ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് ഒരു ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കുന്നു.

ബിസിനസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം, സാമ്പത്തിക ശ്രോതസ്സുകൾ എന്നിവയും ബാങ്കിന് നിരീക്ഷിക്കാനാകും. പണം എവിടെയാണ് കൂടുതൽ ചെലവഴിക്കുന്നതെന്നതുൾപ്പെടെയുള്ള ചിത്രങ്ങളും ബാങ്കിന് ലഭിക്കും. ക്രെഡിറ്റ് സ്കോറിൽ നിന്ന് വ്യത്യസ്തമായി, ഒരു ബാങ്ക് സ്റ്റേറ്റ്മൻ്റിലൂടെ ദൈനംദിന സാമ്പത്തിക ഇടപാടുകളും വിലയിരുത്താൻ ആകും. തിരിച്ചടവുകൾ കൃത്യസമയത്ത് നടത്താൻ സാധ്യതയുണ്ടോ എന്ന് ലോൺ എടുക്കുന്ന സ്ഥാപനത്തിന് ഇതിൽ നിന്ന് തന്നെ ഊഹിക്കാനാകും. അതുകൊണ്ട് തന്നെ ലോൺ അപ്രൂവൽ വേഗത്തിലാക്കാൻ മികച്ച ബാങ്ക് സ്റ്റേറ്റ്മെൻ്റും സഹായകരമാകും എന്ന് ഓർത്തിരിക്കാം.