14 May 2026 5:26 PM IST
മ്യൂച്വൽ ഫണ്ട് സുരക്ഷയ്ക്കായി സെബി കൊണ്ടുവന്ന പുതിയ ഡെബിറ്റ് ഫ്രീസ് സംവിധാനം.
Summary
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നവർ ഫണ്ടിൻ്റെ എക്സിറ്റ് ലോഡിനെക്കുറിച്ചും അറിയാതിരിക്കരുത്.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ നമ്മൾ ലാഭത്തെക്കുറിച്ച് മാത്രം ചിന്തിക്കാറാണ് പതിവ്. എന്നാൽ നിക്ഷേപം പിൻവലിക്കുമ്പോൾ ഈടാക്കുന്ന 'എക്സിറ്റ് ലോഡ്' (Exit Load) എന്ന ചാർജിനെക്കുറിച്ച് പലരും ബോധവാന്മാരല്ല. ലാഭത്തെ ബാധിച്ചേക്കാവുന്ന ഈ ചാർജിനെക്കുറിച്ചും നിക്ഷേപത്തിന് മുമ്പ് വ്യക്തമായി മനസ്സിലാക്കാം.
എന്താണ് എക്സിറ്റ് ലോഡ്?
ഒരു നിക്ഷേപകൻ നിശ്ചിത കാലാവധിക്ക് മുൻപായി മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഈടാക്കുന്ന ഫീസാണ് എക്സിറ്റ് ലോഡ്. നിക്ഷേപകർ ദീർഘകാലത്തേക്ക് പണം നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കാനും, ഇടയ്ക്കിടെ പണം പിൻവലിക്കുന്നത് തടയാനുമാണ് ഈ ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് എങ്ങനെയാണ് കണക്കാക്കുന്നത്?
പിൻവലിക്കുന്ന സമയത്തെ ഫണ്ടിന്റെ മൂല്യത്തിൻ്റെ നിശ്ചിത ശതമാനമാണ് എക്സിറ്റ് ലോഡായി ഈടാക്കുന്നത്.
ഉദാഹരണത്തിന്, ഒരു ഫണ്ടിന് 1% എക്സിറ്റ് ലോഡ് ഉണ്ടെന്ന് കരുതുക. 1 ലക്ഷം രൂപ പിൻവലിക്കുമ്പോൾ 1,000 രൂപ എക്സിറ്റ് ലോഡായി കുറച്ചതിനുശേഷം ബാക്കി തുകയേ നിങ്ങൾക്ക് ലഭിക്കൂ.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
1 . കാലാവധി എല്ലാ ഫണ്ടുകൾക്കും എക്സിറ്റ് ലോഡ് ഉണ്ടാകണമെന്നില്ല. സാധാരണയായി ഇക്വിറ്റി ഫണ്ടുകളിൽ ഒരു വർഷത്തിനുള്ളിൽ പണം പിൻവലിച്ചാൽ 1% ചാർജ് ഈടാക്കാറുണ്ട്. ഒരു വർഷത്തിന് ശേഷം പിൻവലിക്കുമ്പോൾ ഇത് പൂജ്യമായിരിക്കും.
2 .ഫണ്ടുകളുടെ വ്യത്യാസം: ലിക്വിഡ് ഫണ്ടുകൾക്കോ ഓവർനൈറ്റ് ഫണ്ടുകൾക്കോ വളരെ കുറഞ്ഞ എക്സിറ്റ് ലോഡ് മാത്രമേ ഉണ്ടാകൂ (അല്ലെങ്കിൽ ഒട്ടും ഉണ്ടാകില്ല). എന്നാൽ ഡെറ്റ് ഫണ്ടുകൾക്കും ഇക്വിറ്റി ഫണ്ടുകൾക്കും ഇത് വ്യത്യസ്തമായിരിക്കും.
3. എസ്ഐപി നിക്ഷേപങ്ങൾ: ഓരോ മാസത്തെയും എസ്ഐപി നിക്ഷേപത്തെയും ഒരു പുതിയ നിക്ഷേപമായാണ് കണക്കാക്കുന്നത്. അതിനാൽ ഓരോ ഇൻസ്റ്റാൾമെന്റിനും നിശ്ചിത കാലാവധി പൂർത്തിയായാൽ മാത്രമേ എക്സിറ്റ് ലോഡ് ഒഴിവാകൂ.
എക്സിറ്റ് ലോഡ് എങ്ങനെ ഒഴിവാക്കാം?
നിക്ഷേപിക്കുന്നതിന് മുൻപ് ആ ഫണ്ടിന്റെ സ്കീം ഇൻഫർമേഷൻ ഡോക്യുമെൻ്റ് (SID) വായിച്ച് എക്സിറ്റ് ലോഡ് എത്രയാണെന്ന് മനസ്സിലാക്കുക.നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന് അനുയോജ്യമായ കാലാവധി നിശ്ചയിച്ച് നിക്ഷേപം തുടരുക.അടിയന്തര ആവശ്യങ്ങൾക്കായി പണം വേണമെന്നുണ്ടെങ്കിൽ എക്സിറ്റ് ലോഡ് ഇല്ലാത്ത ലിക്വിഡ് ഫണ്ടുകൾ തിരഞ്ഞെടുക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
