25 Feb 2026 5:14 PM IST
ഇനി ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല, ഒരു മിനിറ്റിൽ വാലറ്റ് റീചാർജ് ചെയ്യാം, ഓർത്തിരിക്കാൻ ചില കാര്യങ്ങൾ
MyFin Desk
Summary
ഏപ്രിൽ ഒന്നു മുതൽ ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
2026 ഏപ്രിൽ ഒന്നു മുതൽ രാജ്യത്തുടനീളമുള്ള നാഷണൽ ഹൈവേ ടോൾ പ്ലാസകളിലെ പണമിടപാടുകൾ പൂർണ്ണമായും നിർത്തലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. എല്ലാ ടോൾ പേയ്‌മെന്റുകളും ഫാസ്റ്റാഗ്, യുപിഐ പോലുള്ള ഡിജിറ്റൽ മോഡുകൾ വഴി മാത്രമായിരിക്കും ഇനി പണം ഇടപാടുകൾ നടക്കുക.
നിലവിൽ, പണമായി ടോൾപ്ലാസകളിൽ ടോൾ നൽകുന്നവർ ഇരട്ടി തുകയാണ് നൽകുന്നത്. യുപിഐ വഴി നൽകുന്നതിനേക്കാൾ 1.25 മടങ്ങ് തുകയാണ് കൂടുതലായി നൽകേണ്ടി വരിക. ഇപ്പോൾ ടോൾ പേയ്‌മെന്റുകളുടെ 98 ശതമാനത്തിലധികവും ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ചാണ്. എല്ലാ ടോൾ പ്ലാസകളിലും ഓട്ടോമാറ്റിക്, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കായി ഫാസ്ടാഗ് ഉപയോഗിക്കുന്ന രീതി വിജയമായിരുന്നു. യുപിഐ സംവിധാനം ടോൾ പിരിവുകൾ കൂടുതൽ കാര്യക്ഷമമാക്കി.ഫാസ്ടാഗ് സംവിധാനം ടോൾപ്ലാസകളിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം തിരക്കും കാലതാമസവും കുറയ്ക്കും.
രാജ്യത്ത് എല്ലാ ടോൾപ്ലാസകളിലും ഫാസ്ടാഗ് ഉപയോഗിക്കാനാകും എന്നതാണ് മെച്ചം. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങൾക്ക് ടോൾ ഇളവ് ലഭിക്കും. നിർദ്ദിഷ്ട വാഹനങ്ങളിൽ ചില റാങ്കുകളിലുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഇളവുകൾ ഉണ്ട്. സാധാരണയായി യൂണിഫോമിൽ അല്ലെങ്കിൽ ഔദ്യോഗികാവശ്യങ്ങൾക്കായി രേഖകളുമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇളവ് ലഭിക്കുക.
ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ ആപ്പുകളിലൂടെ എളുപ്പത്തിൽ ഫാസ്ടാഗ് റീചാർജ് ചെയ്യാനാകും.
ഗൂഗിൾ പേയിലൂടെ എങ്ങനെ ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യും?
ആൻഡ്രോയിഡ് ഫോണിലോ ഐഫോണിലോ ഗൂഗിൾ പേ ആപ്ലിക്കേഷൻ തുറക്കുക.
ആപ്പിലെ പേ ബില്ലുകൾ എന്ന വിഭാഗത്തിലേക്ക് പോകുക.
ഇവിടെ ഫാസ്റ്റ് ടാഗ് റീചാർജ് ഓപ്ഷൻ കാണാം, അതിൽ ടാപ്പ് ചെയ്യുക,
തുടർന്ന് പേയ്‌മെന്റ് വിഭാഗം സെലക്റ്റ് ചെയ്യുക.
ഫാസ്റ്റ് ടാഗ് ഇഷ്യൂവർ ബാങ്ക്, വാഹനത്തിന്റെ ഫാസ്റ്റ് ടാഗ് അക്കൗണ്ട് എന്നിവ തിരഞ്ഞെടുക്കുക.
തുടർന്ന് റീചാർജ് ബട്ടണിൽ ടാപ്പ് ചെയ്യുക.
തുക നൽകി പേയ്‌മെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക
പഠിക്കാം & സമ്പാദിക്കാം
Home
