image

26 Feb 2026 5:31 PM IST

Financial planning

NPS Swasthya Pension Scheme : എൻപിഎസ് നിക്ഷേപത്തിൽ നിന്ന് ആശുപത്രി ബിൽ നൽകാമോ? ഇതാ തക‍ർപ്പൻ പ്ലാൻ

MyFin Desk

nps and atal pension yojana subscribers is over 6.62 crore
X

Summary

എൻപിഎസ് നിക്ഷേപത്തിൽ നിന്ന് ചികിത്സാവശ്യങ്ങൾക്ക് പണം കണ്ടെത്താം. എന്താണ് എൻപിഎസ് സ്വാസ്ത്യ പദ്ധതി?


സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ ഇൻഷുറൻസ് ചെലവുകൾ ഉയരുന്ന സാഹചര്യത്തിൽ എൻപിഎസിന് കീഴിൽ വിവിധ ചികിത്സാ ആനുകൂല്യങ്ങൾ കൂടെ ലഭിച്ചാലോ? എൻപിഎസ് സ്വാസ്ഥ്യ പെൻഷൻ പദ്ധതി സ​ഹായകരമാകും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ എൻപിഎസ് സ്വാസ്ഥ്യ പെൻഷൻ പദ്ധതി അവതരിപ്പിച്ചത്.

എന്താണ് എൻപിഎസ് സ്വാസ്ഥ്യയുടെ നേട്ടങ്ങൾ?

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.നിലവിലുള്ള എൻപിഎസ് ചട്ടക്കൂടുകളിൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൂടി സമന്വയിപ്പിക്കുക എന്നതാണ് ലക്ഷ്യം.മെഡിക്കൽ ചെലവുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന രീതിയിലാണ് രൂപകൽപ്പന. എൻപിഎസ് നിക്ഷേപത്തിൻ്റെ 25 ശതമാനം തുക വരെ പിൻവലിക്കാം. പിൻവലിക്കാനാകുന്ന തവണകൾക്ക് പരിധി ഏ‍ർപ്പെടുത്തിയിട്ടില്ല.

പദ്ധതി നടപ്പിലാക്കുന്നതിന് പെൻഷൻ ഫണ്ടുകൾക്ക് ഫിൻ‌ടെക് സ്ഥാപനങ്ങളുമായും ആരോഗ്യ സേവന മേഖലയിലെ കമ്പനികളുമായി സഹകരിക്കാം. എല്ലാ ഇന്ത്യൻ പൗരൻമാർക്കും പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്, പക്ഷേ എൻ‌പി‌എസിന് കീഴിലുള്ള ഒരു പൊതുഅക്കൗണ്ട് നിർബന്ധമാണ്. എൻ‌പി‌എസ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, സബ്‌സ്‌ക്രൈബർമാർക്ക് എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. സർക്കാർ മേഖലയിലെ വരിക്കാ‍ർ ഒഴികെ 40 വയസ്സിന് മുകളിലുള്ളവർക്ക് കോമൺ സ്കീമിൽ നിന്ന് സ്വാസ്ഥ്യ പെൻഷൻ പദ്ധതിയിലേക്ക് സംഭാവനയുടെ 30 ശതമാനം വരെ ട്രാൻസ്ഫർ ചെയ്യാം.