image

16 Feb 2026 11:51 AM IST

Financial planning

Pan Card Rules :ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് മുതൽ പുതിയ വാഹനം വാങ്ങുന്നതിന് വരെ; പാൻ കാ‍ർഡ് നിയമങ്ങൾ മാറുന്നു

MyFin Desk

Pan Card Rules :ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് മുതൽ പുതിയ വാഹനം വാങ്ങുന്നതിന് വരെ; പാൻ കാ‍ർഡ് നിയമങ്ങൾ മാറുന്നു
X

Summary

പാൻകാർഡ് കൈവശമുണ്ടോ? ബാങ്ക് നിക്ഷേപം മുതൽ പുതിയ വാഹനം വാങ്ങൽ വരെ. വിവിധ ആവശ്യങ്ങൾക്കായി പാൻകാർഡ് ഉപയോഗിക്കുന്നതിൽ മാറ്റങ്ങൾ.


പാൻകാർഡ് കൈവശമുണ്ടോ? ഏപ്രിൽ ഒന്നു മുതൽ, പുതിയ പാൻ കാർഡ് നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. പണം നിക്ഷേപം, പുതിയ വാഹനങ്ങൾ വാങ്ങൽ തുടങ്ങി പാൻകാർഡ് ഉപയോഗിക്കുന്നതിൽ ഇനി ചില മാറ്റങ്ങളുമുണ്ട്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിന് ഇപ്പോൾ പാൻകാർഡ് വിവരങ്ങൾ ആവശ്യമാണ്. പുതിയ ഭേദഗതി അനുസരിച്ച് ഇടപാടുകൾക്കുള്ള ദൈനംദിന പരിധിക്ക് പകരം വാർഷിക പരിധി വന്നേക്കുമെന്ന് സൂചന. ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ, പാൻ വിശദാംശങ്ങൾ നിർബന്ധമാകും. 10 ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകൾ ആദായനികുതി വകുപ്പ് നിരീക്ഷിച്ചേക്കും.

വാഹനം വാങ്ങൽ, വിൽപ്പന

നിലവിൽ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഏതെങ്കിലും വാഹനം വാങ്ങുന്നതിനും വിൽക്കുന്നതിനുമൊക്കെ പാൻകാർഡ് ആവശ്യമാണ്. ഇനി അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾക്ക് മാത്രമേ പാൻ ആവശ്യമുള്ളൂ. കുറഞ്ഞ തുകയിലെ വാഹന ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമായി വരില്ല.

സ്ഥാവര സ്വത്ത് ഇടപാടുകൾക്ക് നിലവിൽ പാൻകാർഡ് ഉപയോഗിക്കുന്നുണ്ട്. 10 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആണ് പാൻ കാർഡ് ഇപ്പോൾ നിർബന്ധമായിട്ടുള്ളത്. എന്നാൽ ഈ പരിധി ഇനി ഇരട്ടിയാകും. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്ഥാവര സ്വത്ത് ഇടപാടുകൾക്ക് മാത്രം പാൻകാർഡ് നൽകിയാൽ മതിയാകും. ഇൻഷുറൻസ് പ്രീമിയത്തിന് ഉൾപ്പെടെ പാൻകാർഡ് ഉപയോഗിക്കുന്നതിൽ മാറ്റങ്ങൾ വരും.

ഹോട്ടൽ പെയ്മൻ്റ്, പരിധി ഉയരും

നിലവിൽ, ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ 50,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്ക് പാൻ ആവശ്യമാണ്. പുതിയ നിർദ്ദേശ പ്രകാരം ഈ പരിധി ഇനി ഒരു ലക്ഷം രൂപയാണ്. ഈ പരിധി കവിഞ്ഞാൽ മാത്രമേ പാൻ ആവശ്യമുള്ളൂ.