19 March 2026 5:29 PM IST
പങ്കാളിയുടെ ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങളെ ബാധിക്കുമോ? വേണം ചില കാര്യങ്ങളിൽ ശ്രദ്ധ
MyFin Desk
Summary
പങ്കാളിയുടെ ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം
പങ്കാളിയുടെ ക്രെഡിറ്റ് ഹിസ്റ്ററി ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? മിക്കവർക്കുമുള്ള സംശയമാണിത്.സ്വന്തം പേരിൽ എടുത്ത ഒരു ലോണിൽ പാർട്ണറും ഗ്യാരണ്ടറാണെങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു ലോണിൻ്റെ ഗ്യാരണ്ടറായി ഒപ്പിടുന്നതിലൂടെ, വായ്പ തിരിച്ചടയ്ക്കുമെന്ന് ബാങ്കിന് വാഗ്ദാനം ചെയ്യുക കൂടെയാണ്. കടം വാങ്ങുന്നയാൾക്ക് ഇഎംഐ അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കിന് പണത്തിനായി ഗ്യാരണ്ടറെ സമീപിക്കാം.
ലോണിൻ്റെ ഇഎംഐ തിരിച്ചടവുകൾ മുടങ്ങുകയും ബാങ്ക് ഗ്യാരണ്ടറെ വിളിക്കുകയും ചെയ്താൽ, ബാധ്യത നിങ്ങളിലേക്ക് മാറാം. അങ്ങനെ സംഭവിച്ചാൽ, ഈ ലോൺ ക്രെഡിറ്റ് റെക്കോർഡിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭർത്താവിൻ്റെയോ മറ്റ് കുടുംബാംഗങ്ങളുടെയോ ഒക്കെ ലോണിന് ഗ്യാരണ്ടറാകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആഡ് ഓൺ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ?
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ആഡ്-ഓൺ കാർഡ് പങ്കാളി ഉപയോഗിക്കുന്നുണ്ടെങ്കിലും ശ്രദ്ധ വേണം. അവരുടെ ചെലവുകൾ നിങ്ങളുടെ ഔട്ട്സ്റ്റാൻഡിങ് ബാലൻസിനെ ബാധിക്കും. ബിൽ തുക വളരെ വലുതാണെങ്കിൽ അല്ലെങ്കൽ പേയ്മെന്റുകൾ വൈകിയാൽ, കാർഡ് അക്കൗണ്ട് നിങ്ങളുടെ പേരിലായതിനാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം എന്ന് ഓർമ വേണം. കാർഡ് ആരാണ് സ്വൈപ്പ് ചെയ്തതെന്ന് ബാങ്കിന് അറിയില്ലല്ലോ?
പഠിക്കാം & സമ്പാദിക്കാം
Home
