23 Feb 2026 3:35 PM IST
റോഡ് അപകടത്തിൽപ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; എന്താണ് പിഎം രഹത് പദ്ധതി?
MyFin Desk
Summary
റോഡ് അപകടത്തിൽപ്പെട്ടവർക്ക് 1 .5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ. സർക്കാർ ഇഷുറൻസ് എല്ലാവർക്കും ലഭിക്കുമോ?
ഓരോ വർഷവും റോഡപകടത്തിൽ പെട്ട് നിരവധി പേർക്കാണ് രാജ്യത്ത് ജീവൻ പൊലിയുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അപകടത്തിൽ പെട്ടവരെ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചാൽ ഏകദേശം 50 ശതമാനം മരണങ്ങളും തടയാൻ കഴിയും. ഈ സാഹചര്യത്തിലാണ് അപകടത്തിൽ പെടുന്നവർക്ക് പ്രത്യേക പദ്ധതിക്ക് കീഴിൽ ഇപ്പോൾ സർക്കാർ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ട്.
പിഎം രഹത് (ആർഎഎച്ച്എടി) എന്ന പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത്. അപകടത്തിന് ശേഷം ഏഴ് ദിവസത്തേക്കുള്ള ആശുപത്രി ചികിത്സക്ക് സഹായം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അടിയന്തര ചികിത്സ വൈകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ആർക്കൊക്കെയാണ് അർഹത?
റോഡ് അപകടത്തിൽ പെട്ട എല്ലാവർക്കും പദ്ധതിക്ക് കീഴിൽ ചികിത്സക്ക് അർഹതയുണ്ടായിരിക്കും. ചികിത്സക്കായി മുൻകൂർ പണമടയ്ക്കേണ്ടതില്ല. ആശുപത്രികളിൽ കാലതാമസമില്ലാതെ തന്നെ അപകടത്തിൽ പെട്ടവരെ എത്തിച്ച് ചികിത്സ നൽകാൻ ഈ പദ്ധതി സഹായകരമാണ്.
പ്രത്യേക മർജൻസി സപ്പോർട്ട് സംവിധാനവുമായി ലിങ്ക് ചെയ്തിട്ടുള്ളതാണ് പദ്ധതി. 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടാം. അടുത്തുള്ള ആശുപത്രിയുടെ വിവരങ്ങളും ആംബുലൻസ് സഹായവും ലഭ്യമാകും.
നിബന്ധനകൾ ഇങ്ങനെ
ഗുരുതരമല്ലാത്ത കേസുകൾക്ക് 24 മണിക്കൂറിനുള്ളിലും ഗുരുതരമായ കേസുകൾക്ക് 48 മണിക്കൂറിനുള്ളിലും പോലീസ് സ്ഥിരീകരണം പൂർത്തിയാക്കിയിരിക്കണം. മോട്ടോർ വെഹിക്കിൾ ആക്‌സിഡന്റ് ഫണ്ട് വഴിയാണ് ആശുപത്രി റീഇംബേഴ്‌സ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നത്. ഇൻഷ്വർ ചെയ്ത കേസുകളിൽ, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ സംഭാവനകളിൽ നിന്നാണ് പേയ്‌മെന്റുകൾ . ഇൻഷുറൻസ് ഇല്ലാത്ത കേസുകളിലാണ് ബജറ്റ് വിഹിതം വഴി ധനസഹായം നൽകുക.
ബജറ്റ് വിഹിതം അനുസരിച്ച് നീക്കി വെച്ചിരിക്കുന്ന തുക ആശുപത്രികൾക്ക് കൈമാറും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അപ്രൂവൽ നൽകി 10 ദിവസത്തിനുള്ളിലാണ് തുക ആശുപത്രികൾക്ക് നൽകുക. തർക്കപരിഹാരത്തിനായി പ്രത്യേക ജില്ലാതല കമ്മിറ്റിയുമുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
