image

30 March 2026 3:46 PM IST

Financial planning

ഡെബിറ്റ് കാർഡ് ; പിൻവലിക്കാനാകുന്ന തുക കുറച്ച് ഈ ബാങ്ക്

MyFin Desk

rupay debit card bhim upi transaction
X

ഫോട്ടോ : അലോഷ്യസ് മൈഫിന്‍

Summary

എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനാകുന്ന തുകക്ക് ഇനി നിയന്ത്രണം. സൗജന്യ ഇടപാടുകൾ കുറച്ച് ബാങ്കുകൾ


2026 ഏപ്രിൽ ഒന്നു മുതൽ ധനകാര്യ രംഗത്ത് ഒട്ടേറെ മാർഗങ്ങളുണ്ട്. നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലുമുണ്ട് ചില മാറ്റങ്ങൾ. എച്ച്ഡിഎഫ്സി ബാങ്ക് പോലുള്ള ബാങ്കുകൾ 2026 ഏപ്രിൽ ഒന്നു മുതൽ സൗജന്യ എടിഎം ഇടപാട് പരിധി കുറക്കുന്നു. യുപിഐ കാ‍ർഡ്‍ലെസ് ഇടപാടുകളും ഇനി ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. കാ‍ഷ്ലെസ് ഇടപാടുകൾ ഉൾപ്പെടെ അഞ്ച് ഇടപാടുകൾ കവിഞ്ഞാൽ, ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും. അതുപോലെ, ബന്ധൻ ബാങ്ക് ഉപഭോക്താക്കൾക്ക് മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളുമാകും ഇനി നൽകുക. അധിക ഇടപാടുകൾക്ക് 23 രൂപ വീതം നൽകണം. അക്കൌണ്ടിൽ ബാലൻസ് ഇല്ലെങ്കിൽ കാൻസലായ ഇടപാടുകൾക്ക് 25 രൂപ വീതം ഈടാക്കും.

പിൻവവലിക്കാവുന്ന തുകയുടെ പരിധി കുറയും

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പിൻവലിക്കാനാകുന്ന പണത്തിൻ്റെ പരിധി കുറയും. ചില കാർഡുകളിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപ - 75,000 രൂപ വരെയായി കുറയ്ക്കുമെന്ന് ബാങ്ക് അറിയിച്ചു. നേരത്തെ100,000 രൂപ വരെ പിൻവലിക്കാൻ കഴിഞ്ഞിരുന്ന നിരവധി കാർഡുകളിൽ നിന്നും ഇനി കുറഞ്ഞ തുകയാണ് പിൻവലിക്കാൻ കഴിയുക.

‌പ്രതിമാസ എടിഎം ഉപയോഗം കുറക്കുകയും, കൂടുതൽ തുക അടിക്കടി പിൻവലിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ അധിക പെനാൽറ്റി തുക കുറയ്ക്കാം. അതുപോലെ അധിക ഫീസ് ഒഴിവാക്കാൻ സ്വന്തം ബാങ്കിൻ്റെ എടിഎമ്മുകളെ ആശ്രയിക്കാം. എടിഎം കാ‍ർഡ് ഉപയോ​ഗിക്കും മുമ്പ് മതിയായ ബാലൻസ് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കാം. അതേസമയം പതിവ് പണം ഇടപാടുകൾക്ക് പകപം യുപിഐ ഉപയോ​​ഗിക്കുന്നതും നേട്ടമാണ്. ഇത് എടിഎമ്മിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.