image

6 March 2026 5:56 PM IST

Financial planning

വർഷം 150 രൂപ അടച്ചാൽ മതി; അഞ്ചു ലക്ഷം രൂപ, കേരള സർക്കാരിൻ്റെ ഈ ഇൻഷുറൻസ് അറിയാതിരിക്കേണ്ട

MyFin Desk

you should not know about this insurance of the kerala govt
X

Summary

ഒരു വർഷം 150 രൂപ അടച്ചാൽ മതി, അഞ്ചു ലക്ഷം രൂപ. സർക്കാരിൻ്റെ രക്ഷാകവചം ഇൻഷുറൻസിനെ കുറിച്ച് അറിയാതിരിക്കേണ്ട


സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇപ്പോൾ കുറഞ്ഞ ചെലവിൽ അപകട ഇൻഷുറൻസ് ലഭ്യമാണ്. കേരള സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയാണ് 'രക്ഷകവചം' ഇൻഷുറൻസ്. ജോലിസ്ഥലത്ത് വെച്ചോ മറ്റോ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി മരണം അടഞ്ഞാൽ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ ലഭിക്കും.

150 രൂപയാണ് വാർഷിക സംഭാവനയായി നൽകേണ്ടത്. ഏകദേശം 25 ലക്ഷം തൊഴിലാളികൾക്കാണ് സുരക്ഷാ പരിരക്ഷ നൽകുന്നത്.സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേതനം കൃത്യസമയത്ത് നൽകുന്നത് ഉറപ്പാക്കുന്നതിനായി സർക്കാർ നേരത്തെ വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. നിലവിൽ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നുണ്ട്. ഇവർക്കും ഇൻഷുറൻസ് ലഭ്യമാണ്.

സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കേരള സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസിയാണ് ഇൻഷുറൻസ് കൈകാര്യം ചെയ്യുന്നത്.അപകട മരണം ഉണ്ടായാൽ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം കുടുംബത്തിന് അർഹതയുള്ള ഏതെങ്കിലും ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഈ അഞ്ചുലക്ഷം രൂപയും നൽകുന്നത്.

ആർക്കൊക്കെ അംഗങ്ങളാകാം?

കേരള സർക്കാരിന്റെ വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളിക്കും ഇൻഷുറൻസ് ലഭിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഇത് ബാധകമാണ്.

കേരള സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി പോർട്ടൽ വഴിയോ തൊഴിൽ വകുപ്പിന്റെ രജിസ്ട്രേഷൻ പ്രക്രിയ വഴിയോ ജീവനക്കാരെ തൊഴിലുടമകൾക്ക് ജീവനക്കാരെ പദ്ധതിയിൽ അംഗങ്ങളാക്കാം. മരണ സർട്ടിഫിക്കറ്റ്, എഫ്ഐആറിൻ്റെ പകർപ്പ്, നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആരോഗ്യ ഇൻഷുറൻസ് ഏജൻസി ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകണം.