image

14 March 2026 3:23 PM IST

Financial planning

RBI on Counterparty Credit Risk : ആർബിഐ പിടിമുറുക്കി, ബാങ്കുകൾ ഓഹരി, കമ്മോഡിറ്റി വിപണികളിലെ റിസ്ക് കുറച്ചേ പറ്റൂ!

MyFin Desk

obtaining a banking license is more difficult after strict scrutiny
X

Summary

ഓഹരി-കമ്മോഡിറ്റി വിപണികളിൽ ക്ലിയറിങ് & സെറ്റിൽമെന്റ് ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്താനും ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമാകാനും പുതിയ നിർദേശം സഹായിക്കും.


നമ്മൾ ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിക്കുന്ന പണം ബാങ്കുകൾ എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ നിക്ഷേപിക്കുന്ന പണം, വായ്പകൾ നൽകുന്നതിന് പുറമെ, ഓഹരി വിപണിയിലും സ്വർണം, വെള്ളി തുടങ്ങിയ കമ്മോഡിറ്റി വിപണിയിലും ബാങ്ക് നിക്ഷേപിക്കുന്നുണ്ട്.ക്ലയൻ്റ്സിൻ്റെ വലിയ തോതിലുള്ള വിപണി ഇടപാടുകൾക്കും ബാങ്കുകൾ സഹായം നൽകാറുണ്ട്. ഇത്തരം ഇടപാടുകളിൽ ഇടനിലക്കാർ അഥവാ ക്ലിയറിങ് ഹൗസസ്‌ ആയി ആണ് ബാങ്കുകൾ നിൽക്കുക. ഈ സമയത്ത് ബാങ്ക് വലിയൊരു റിസ്ക് ഏറ്റെടുക്കുന്നുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സഹായം നൽകിയ ഡെറിവേറ്റീവ് , സെക്യൂരിറ്റീസ് ഇടപാടിൽ മറുഭാഗത്തുള്ള കക്ഷി പെട്ടെന്ന് തകരുകയോ പണം നൽകാൻ കഴിയാതാവുകയോ ചെയ്താൽ ബാധ്യത ബാങ്കിനാകും. ഇതിനെ സാങ്കേതികമായി കൗണ്ടർപാർട്ടി ക്രെഡിറ്റ് റിസ്ക് എന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ബാങ്ക് തകരാതിരിക്കാനും ജനങ്ങളുടെ പണം സുരക്ഷിതമായിരിക്കാനും വേണ്ടി ആർബിഐ ഇപ്പോൾ പുതിയൊരു സുരക്ഷാ നിയമം കൊണ്ടുവന്നിരിക്കുകയാണ്.

അതായത് കൗണ്ടർപാർട്ടി ക്രെഡിറ്റ് റിസ്ക് കണക്കാക്കുന്നത് ശാസ്ത്രീയമാകണം എന്നതിനൊപ്പം നഷ്ടമുണ്ടായാൽ ബാലൻസ് ചെയ്യാൻ നിശ്ചിത തുക ബാങ്കുകൾ നിലനിർത്തണം എന്നതും നിബന്ധമാണ്. സെബി അംഗീകൃത ഇക്വിറ്റി, കമ്മോഡിറ്റി ഡെറിവേറ്റീവുകൾക്കായുള്ള എക്സ്ചേഞ്ചുകളിൽ ക്ലിയറിങ് മെമ്പേഴ്സായി പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ഇത് ബാധകമാണ്.

സ്വന്തം സ്ഥാനങ്ങൾക്കോ നടത്തുന്നതോ ​​അല്ലെങ്കിൽ നഷ്ടമുണ്ടായാൽ നിയമപരമായി ബാധ്യതയുണ്ടാകുന്നതോ ആയ ക്യുസിസിപി ചാനൽ ഇടപാടുകൾക്കും നിർദേശം ബാധകമാകും.എന്നാൽ ക്ലയന്റിന് നഷ്ടപരിഹാരം നൽകാൻ നിയമപരമായ ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ ഈ മൂലധനം ആവശ്യമില്ല.

ഓഹരി-കമ്മോഡിറ്റി വിപണികളിൽ ക്ലിയറിങ് & സെറ്റിൽമെന്റ് ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്താനും ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമാകാനും പുതിയ നിർദേശം സഹായിക്കും.

ബാങ്കിങ് വ്യവസ്ഥക്ക് ശക്തമായ ഒരു കവചം

സാധാരണക്കാർക്ക് ഇത് കേവലം അക്കങ്ങളുടെ കളി മാത്രമായി തോന്നാമെങ്കിലും സത്യത്തിൽ ഇത് ബാങ്കിംഗ് വ്യവസ്ഥയ്ക്ക് നൽകുന്ന ഒരു വലിയ ഇൻഷുറൻസ് പോലെയാണ്. വിപണി തകർച്ച സേവിങ്സ് പണത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിലൂടെ ആർബിഐ ചെയ്യുന്നത്. ചുരുക്കത്തിൽ, വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് നമ്മുടെ ബാങ്കിംഗ് മേഖലയെ സംരക്ഷിക്കുന്ന ഒരു ശക്തമായ മതിലായി പുതിയ ഉത്തരവ് മാറും.

എന്നാൽ ലവലിയൊരു തുക ഇങ്ങനെ സുരക്ഷയ്ക്കായി മാറ്റിവെക്കേണ്ടി വരുമ്പോൾ ബാങ്കുകൾക്ക് വായ്പകൾ നൽകാനുൾപ്പെടെ പണം കുറയും എന്നതാണ് മറ്റൊരു ആക്ഷേപം. വിപണിയിലെ വൻകിട ഇടപാടുകാരുടെ ട്രാൻസാക്ഷൻ ചെലവുകൾ കൂടാനും സാധ്യതയുണ്ട്.