22 April 2026 5:33 PM IST
Summary
2046 - ൽ കയ്യിൽ ഒരു കോടി രൂപ ഉണ്ടാകുമോ? കാര്യമുണ്ടാകില്ല. മൂല്യം ഇത്രമാത്രം
2046 ൽ റിട്ടയർമൻ്റ് സമ്പാദ്യം ഉൾപ്പെടെ ഒരു കോടി രൂപ കയ്യിൽ ഉണ്ടാകുമോ? പക്ഷേ ഈ തുകക്ക് ഇന്നത്തെ ഒരു കോടി രൂപയുടെ മൂല്യം ഉണ്ടാകില്ലെന്ന് ഉറപ്പാണല്ലോ. നലവിലെ പണപ്പെരുപ്പം കണക്കാക്കുമ്പോൾ ഒരു കോടി രൂപക്ക് എന്താകും അന്ന് വാങ്ങാൻ ആകുക?
'1 ' കോടി രൂപ എന്നും മിക്കവർക്കും ഒരു മാന്ത്രിക സംഖ്യ തന്നെയാണെങ്കിലും വർഷങ്ങൾ പിന്നിടുമ്പോൾ പണപ്പെരുപ്പം ഉയരുന്നതിന് അനുസരിച്ച് ഇതിൻ്റെ മൂല്യവും കുറയും. അതുകൊണ്ട് തന്നെ ഇന്ന് ഒരു കോടി രൂപക്ക് ലഭ്യമാകുന്ന പല വസ്തുക്കളും അന്ന് ലഭ്യമാകില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് കണക്കാക്കാം.
2046 ൽ ഒരു കോടി രൂപക്ക് എന്തായിരിക്കും മൂല്യം?
പണത്തിന്റെ ഭാവി മൂല്യം മനസ്സിലാക്കാൻ നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കാം. നിലവിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 5-7 ശതമാനത്തിന് ഇടയിലാണ്. ഇത് കണക്കാക്കിയാൽ തന്നെ 20 വർഷത്തിനു ശേഷം 1 കോടി രൂപയുടെ വാങ്ങൽ ശേഷി ഗണ്യമായി കുറയും എന്ന് കണ്ടെത്താനാകും. 5-6% പണപ്പെരുപ്പം കണക്കാക്കിയാൽ പോലും 2046 ൽ കയ്യിലുള്ള ഒരു കോടി രൂപക്ക് ഇന്നത്തെ 30 ലക്ഷം രൂപക്ക് തുല്യമായ വാങ്ങൽ ശേഷി മാത്രമാണ് ഉണ്ടാകുക.
റിട്ടയർമൻ്റ് ലക്ഷ്യമാക്കി നിക്ഷേപം പ്ലാൻ ചെയ്യുന്നവരും തുടരുന്നവരും ഇത് മനസിലാക്കി വേണം നിക്ഷേപം തുടരാൻ. മിക്കവരുടെയും നിക്ഷേപ കാലാവധി പലപ്പോഴും 25 മുതൽ 30 വർഷത്തിൽ കൂടുതൽ നീണ്ടുനിൽക്കും. ഈ കാലയളവിൽ, ചെലവുകൾ കുത്തനെ ഉയർന്നിട്ടുമുണ്ടാകും. ആരോഗ്യ രംഗത്തെ ചെലവുകൾ ഉയരും. നഗരങ്ങളിലെ ജിവിതത്തിനും വലിയ തുക വേണ്ടി വരും.
കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസ ചെലവുകൾ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ഇന്നത്തെ ഒരു കോടി രൂപ അന്ന് പലതിനും തികയാതെ വരും. അപ്പോൾ ഏകദേശം 2.5–3 കോടി രൂപയുടെ മൂലധനം ആവശ്യമായി വന്നേക്കാം. അതുകൊണ്ട് തന്നെ വരുമാന വർധനക്കൊപ്പം സമ്പാദ്യത്തിനും പ്രാധാന്യം നൽകി മുന്നോട്ട് പോകാം.
പഠിക്കാം & സമ്പാദിക്കാം
Home
