11 April 2026 1:55 PM IST
Summary
ആറു വർഷം കൊണ്ട് ഒരു കോടി രൂപ എസ്ഐപിയിൽ നിന്ന് കണ്ടെത്താൻ എങ്ങനെ നിക്ഷേപിക്കും?
ചെറിയ ഒരു തുകയെങ്കിലും എസ്ഐപിക്കായി നീക്കി വയ്ക്കുന്നവരാണ് മിക്കവരും. ഭാവിയിലെ വിവിധ ആവശ്യങ്ങൾക്കായി കൃത്യമായ തുക എസ്ഐപികളിൽ നിക്ഷേപിക്കുന്നവരുണ്ട്. എസ്ഐപി വഴി ഒരു കോടി രൂപ സ്വരുക്കൂട്ടാൻ എത്ര രൂപ വീതം നിക്ഷേപം നടത്തണം? നിക്ഷേപിച്ച് തുടങ്ങുന്ന പ്രായവും നിക്ഷേപിക്കുന്ന തുകയും ഒക്കെ പ്രധാനമാണ്. 35 വർഷം കൊണ്ടാണ് ഈ തുക സ്വരുക്കൂട്ടേണ്ടതെങ്കിൽ പ്രതിമാസം 10000 രൂപ മതിയാകും. എന്നാൽ അഞ്ച്- ആറു വർഷം കൊണ്ട് തുക സ്വരൂപിക്കാനാണ് പദ്ധതി എങ്കിൽ ഒരു ലക്ഷം രൂപ വീതം മാസം എസ്ഐപികളിൽ നിക്ഷേപിക്കേണ്ടതായി വരും.
പരമാവധി നേരത്തെ നിക്ഷേപം തുടങ്ങാം
എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നോ അത്രയും നല്ലതാണ് എന്ന് പറയാനും കാരണമുണ്ട്. 25 വയസ്സിൽ നിക്ഷേപം തുടങ്ങുന്നയാളാണെങ്കിൽ വെറും 1,000 രൂപ പ്രതിമാസ നിക്ഷേപം മതി. അറുപതു വയസിൽ റിട്ടയർമൻ്റ് തുകയായി ഒരു കോടി രൂപ സമാഹരിക്കാം. ഏകദേശം 35 വർഷമാണ് നിക്ഷേപ കാലാവധി. 30 വയസ്സിലാണെങ്കിൽ 30 വർഷം കൊണ്ട് ഈ നേട്ടം കൈവരിക്കാം. പ്രതിമാസ എസ്ഐപിയായി വേണ്ടി വരുന്ന നിക്ഷേപം ഏകദേശം 2,000 രൂപയാണ്.
40 വയസ്സിലാണെങ്കിൽ ഈ തുക സമാഹരിക്കാൻ 7,500 രൂപയാണ് നിക്ഷേപിക്കേണ്ടത്. 20 വർഷമാണ് നിക്ഷേപ കാലാവധി. 15 ശതമാനം ശരാശരി വാർഷിക വരുമാനമുള്ള ഫണ്ടിൽ നിന്നുള്ള റിട്ടേണാണ് കണക്കുകൂട്ടിയിരിക്കുന്നത്. മികച്ച മിഡ്-ക്യാപ്, സ്മോൾ-ക്യാപ്, ഫ്ലെക്സി-ക്യാപ് ഫണ്ടുകൾ ദീർഘകാല നിക്ഷേപങ്ങൾക്ക് കൂടുതൽ റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 25 വയസ്സിലാണെങ്കിൽ വെറും 1,000 രൂപ വീതമുള്ള പ്രതിമാസ നിക്ഷേപത്തിൽ നിന്ന് പോലും പിന്നീടുള്ള ആവശ്യങ്ങൾക്കായി മികച്ച റിട്ടേൺ കണ്ടെത്താനാകും.
പഠിക്കാം & സമ്പാദിക്കാം
Home
