13 Dec 2025 3:56 PM IST
Summary
എസ്ബിഐയുടെ നിക്ഷേപ പലിശ കുറയും. ലോൺ പലിശ നിരക്കും
വിവിധ റീട്ടെയ്ൽ ലോണുകളുടെ പലിശ നിരക്ക് കുറച്ച് എസ്ബിഐ. സ്ഥിരനിക്ഷേപ പലിശ നിരക്കും കുറയും. പുതുക്കിയ നിരക്കുകൾക്ക് 2025 ഡിസംബർ 15 മുതലാണ് പ്രാബല്യം. സാധാരണ പൗരന്മാർക്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിലെ നിക്ഷേപങ്ങൾക്ക് ബാങ്ക് 5 ബേസിസ് പോയിന്റുകളാണ് പലിശ കുറച്ചത്. 6.45 ശതമാനത്തിൽ നിന്ന് 6.40 ശതമാനം ആയി ആണ് പലിശ നിരക്ക് കുറച്ചത്. മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനത്തിൽ നിന്ന് 6.90 ശതമാനം ആയി പലിശ നിരക്ക് കുറയ്ക്കും.
444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് വൃഷ്ടിയുടെ പലിശ നിരക്കും കുറച്ചു. 6 .60 ശതമാനത്തിൽ നിന്ന് 6 .45 ശതമാനമായി പലിശ നിരക്ക് കുറയും. വിവിധ കാലയളവിലെ റീട്ടെയ്ൽ ലോണുകളുടെ പലിശ നിരക്കിലും എസ്ബിഐ മാറ്റം വരുത്തിയിട്ടുണ്ട്.
ഹോം ലോൺ, ഓട്ടോ ലോൺ, എംഎസ്എംഇ ലോൺ എന്നിവയുടെ എല്ലാം പലിശ നിരക്ക് കുറയും. വിവിധ കാലയളവിലേക്കുള്ള എംസിഎൽആർ നിരക്കുകൾ 5 ബേസിസ് പോയിന്റുകളാണ് കുറച്ചത്.
പുതുക്കിയ നിരക്കുകളും പഴയ നിരക്കും അറിയാം
ഓവർ നൈറ്റ് എംസിഎൽആർ നിരക്ക്: 7.85% ( 7.90%)
ഒരു മാസം: 7.85% (7.90%)
മൂന്ന് മാസം: 8.25% (8.30%)
ആറ് മാസം: 8.60% (8.65%)
ഒരു വർഷം: 8.70% (8.75%)
രണ്ട് വർഷം: 8.75% (8.80%)
മൂന്ന് വർഷം: 8.80% (8.85%)
പഠിക്കാം & സമ്പാദിക്കാം
Home
