image

10 March 2026 4:36 PM IST

Financial planning

SBI Social Loan Features :വനിതാ ശാക്തീകരണത്തിനായി എസ്ബിഐയുടെ വമ്പൻ ലോൺ, ആ‍ർക്കൊക്കെ?

MyFin Desk

SBI Social Loan Features :വനിതാ ശാക്തീകരണത്തിനായി എസ്ബിഐയുടെ വമ്പൻ ലോൺ, ആ‍ർക്കൊക്കെ?
X

SBI Social Loan

Summary

വനിതാ ശാക്തീകരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ ലോൺ പദ്ധതി. എസ്ബിഐയുടെ സോഷ്യൽ ലോൺ ആർക്കൊക്കെ?


അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിനായി 50 കോടി ഡോളറിൻ്റെ വലിയ ലോൺ പദ്ധതി എസ്ബിഐ പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. സ്ത്രീകൾക്കായി രാജ്യത്ത് പ്രഖ്യാപിക്കുന്ന എറ്റവും വലിയ ധനസഹായ പദ്ധതികളിൽ ഒന്ന് കൂടെയാണിത്.

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുത എന്നിവ ലക്ഷ്യമിട്ടുള്ള ധനസഹായ പ​ദ്ധതി റീട്ടെയിൽ ലോൺ അല്ല. സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്ക് കൂടതൽ ലോൺ നൽകുകയാണ് ലക്ഷ്യം. ഇതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രത്യേക ടേം ലോൺ ആയിരിക്കും ഇത് എന്നാണ് സൂചന.

വനിത സ്വയം സഹായ സംഘങ്ങൾക്ക് കൂടുതൽ സഹായം ലഭിക്കും. ഈടില്ലാതെ 10 ലക്ഷം രൂപ വരെയും ഈട് നൽകിയാൽ 20 ലക്ഷം രൂപ വരെയും ലോണുകൾ ലഭിക്കും. പ്രത്യേക സംഎംഇ ധനസഹായ പദ്ധതികളുടെ ഭാഗമായാണ് ലോൺ എന്നാണ് സൂചന. ലോൺ വിതരണം, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ അധികം വൈകാതെ ബാങ്ക് പുറത്ത് വിട്ടേക്കും.

സ്ത്രീ ശക്തി; 20 ലക്ഷം രൂപ വരെ ലഭിക്കും

സ്ത്രീകൾക്കായി കുറഞ്ഞ പലിശ നിരക്കിെൽ എസ്ബിഐ നിരവധി ലോണുകൾ ലഭ്യമാക്കുന്നുണ്ട്. നിലവിൽ ഈട് രഹിത ടേം ലോണുകൾ, ഓവർഡ്രാഫ്റ്റ് ലോണുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ബിസിനസിൽ 50% ൽ കൂടുതൽ ഓഹരി മൂലധനം കൈവശം വച്ചിരിക്കുന്ന വനിതാ സംരംഭകർക്കായി സ്ത്രീ ശക്തി എന്ന പേരിലെ പ്രത്യേക ലോണും ലഭ്യമാണ്. 0.5% പലിശ ഇളവ് ലഭ്യമാണ്. ,20 ലക്ഷം രൂപ വരെയുള്ള ലോണുകൾ ഈ പദ്ധതിക്ക് കീഴിൽ ലഭിക്കും.