10 Nov 2025 1:34 PM IST
Summary
നിക്ഷേപം സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹമുണ്ടോ? ഏറ്റവുമധികം റിട്ടേൺ നൽകുന്ന നിക്ഷേപ പദ്ധതികൾ
നിക്ഷേപം സുരക്ഷിതമാകണം എന്ന് ആഗ്രഹിക്കുന്നവർ എപ്പോഴും ബാങ്ക് എഫ്ഡികൾക്കും സർക്കാരിൻ്റെ പിന്തുണയുള്ള ലഘുസമ്പാദ്യ പദ്ധതികൾക്കും മുൻതൂക്കം നൽകും. സുരക്ഷിതവും ആകർഷകവുമായ പല ലഘുമ്പാദ്യ പദ്ധതികളും എട്ടു ശതമാനമോ അതിൽ അധികമോ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപ പദ്ധതികൾ ഏതൊക്കെയാണ്? പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, സീനിയർ സിറ്റീസൺസ് സേവിങ്സ് സ്കീം, കിസാൻ വികാസ് പത്ര എന്നീ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് എങ്ങനെ?

മികച്ച ചെറു സമ്പാദ്യ പദ്ധതികൾ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പ്രതിവർഷം 7.1 ശതമാനം പലിശയാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ജനപ്രിയമായ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണിത്. 500 രൂപ മുതൽ 1.50 ലക്ഷം വരെയുള്ള ഏത് നിക്ഷേപവും പദ്ധതിക്ക് കീഴിൽ നടത്താനാകും.നിക്ഷേപങ്ങൾ ഒറ്റത്തവണയായോ വിവിധ തവണകളായോ നടത്താം. 15 വർഷമാണ് നിക്ഷേപ കാലാവധി.
സർക്കാർ ലഘുസമ്പാദ്യ പദ്ധതികളിൽ ഏറ്റവും കൂടുതൽ നിക്ഷേപ പലിശയുള്ള ഒരു പദ്ധതിയാണിത്. സുകന്യ സമൃദ്ധി യോജനക്ക് കീഴിൽ 2024 ജനുവരി ഒന്നു മുതൽ വാർഷികാടിസ്ഥാനത്തിൽ പ്രതിവർഷം 8.2 ശതമാനം പലിശ ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപങ്ങൾ ഒറ്റത്തവണയായി നടത്താം. ഒരു മാസത്തിലോ ഒരു സാമ്പത്തിക വർഷം പലപ്പോഴായോ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
കിസാൻ വികാസ് പത്ര: പ്രതിവർഷം 7.5 ശതമാനം പലിശ നിരക്കിൽ വാർഷിക കോമ്പൗണ്ടഡ് പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. നിക്ഷേപിച്ച തുക പദ്ധതിക്ക് കീഴിൽ 115 മാസത്തിനുള്ളിൽ (9 വർഷവും 7 മാസവും) ഇരട്ടിയാക്കുന്ന പദ്ധതിയാണിത്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപത്തിന്റെ പലിശ അക്കൗണ്ട് തുറക്കുന്ന സമയത്ത് ബാ
ധകമായ പലിശ നിരക്കിനെ ആശ്രയിച്ചായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home