image

10 Dec 2025 4:49 PM IST

Financial planning

Silver Rate : വെള്ളി വില റെക്കോർഡ് ഉയരത്തിൽ; തിളങ്ങി സിൽവർ ഫണ്ടുകളും

MyFin Desk

Silver Rate : വെള്ളി വില റെക്കോർഡ് ഉയരത്തിൽ; തിളങ്ങി സിൽവർ ഫണ്ടുകളും
X

Summary

വെള്ളി വില റെക്കോഡ് ഉയരത്തിൽ


വെള്ളിത്തിളക്കത്തിൽ വിപണി. പുതിയ റെക്കോഡ് നിലയിലേക്ക് വെള്ളി വില കുതിച്ചു. കിലോയ്ക്ക് 1,91,800 രൂപയായി ബുധനാഴ്ച വില ഉയർന്നു. ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിലാണ് വെള്ളി വില പുതിയ റെക്കോർഡ് തൊട്ടത്.

തുടർച്ചയായ രണ്ടാം ദിവസവും വില കുതിക്കുകയായിരുന്നു. മാർച്ചിൽ ഏറ്റവും കൂടുതൽ ഫ്യൂച്ചേഴ്സ് വ്യാപാരം സിൽവറിലാണ്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 1.98 ശതമാനമാണ് വില വർധനവ്. കഴിഞ്ഞ സെഷനിൽ വെള്ളി കിലോയ്ക്ക് 6,923 രൂപ ഉയർന്ന് 1,88,665 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നു.

2026 മാർച്ചിലെ സിൽവർ ഫ്യൂച്ചേഴ്സ് കരാറിൽ ഔൺസിന് 2.14 ശതമാനം ഉയർന്ന് വെള്ളി വില കിലോഗ്രാമിന് 62.14 യുഎസ് ഡോളറിലാണെത്തിയത്. തിങ്കളാഴ്ച ഔൺസിന് 58.40 യുഎസ് ഡോളറിൽ ക്ലോസ് ചെയ്തതിന് ശേഷം കഴിഞ്ഞ രണ്ട് സെഷനുകളിലായി വെള്ളി 3.73 യുഎസ് ഡോളർ ഉയർന്നു.

വില വീണ്ടും ഉയരുമോ?

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. എന്നാൽ നിരന്തരമായ പണപ്പെരുപ്പ ആശങ്കകൾ സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ലോഹങ്ങൾക്ക് അനുകൂലമാണ്. ഫെബ്രുവരിയിലെ ഡെലിവറിക്ക് വേണ്ടിയുള്ള ഗോൾഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരവും ഉയർന്നു. 10 ഗ്രാമിന് 173 രൂപ ഉയർന്ന് 1,30,280 രൂപയിൽ വില എത്തി. ആഗോള സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നു.സ്വർണത്തിൻ്റെയും മുന്നേറ്റ സാധ്യത ഇത് കാണിക്കുന്നു.

സിൽവർ ഇടിഎഫുകളിലും റെക്കോർഡ് നിക്ഷേപമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യാന്തര വിപണിയിലും ഇന്ത്യയിലും സിൽവർ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകുന്നുണ്ട്. ഈ വർഷം സ്വർണത്തേക്കാൾ കൂടുതൽ നേട്ടം നിക്ഷേപകർക്ക് നൽകിയിരിക്കുന്നതും വെള്ളിയാണ്. ഗോൾഡ് ഫണ്ടുകളുടെ ശരാശരി റിട്ടേൺ 60 ശതമാനം വരെയാണെങ്കിൽ സിൽഫർ ഫണ്ടുകൾ 80 ശതമാനം വരെ റിട്ടേൺ നൽകിയിട്ടുണ്ട്.