image

18 May 2026 4:35 PM IST

Financial planning

10000 രൂപയുടെ നിക്ഷേപമാണ്; അഞ്ച് മടങ്ങ് വളർച്ച നൽകിയ ഡെറ്റ് ഫണ്ട്

MyFin Desk

10000 രൂപയുടെ നിക്ഷേപമാണ്; അഞ്ച് മടങ്ങ് വളർച്ച നൽകിയ ഡെറ്റ് ഫണ്ട്
X

Summary

റിസ്ക് എടുക്കാൻ താൽപ്പര്യമില്ലേ? 10000 രൂപ വീതമുള്ള നിക്ഷേപമാണ്, സമ്പാദ്യം വളർന്നത് 75 ലക്ഷം രൂപയായി


10,000 രൂപ വീതമുള്ള നിക്ഷേപമാണ്. ദീർഘകാലത്തിൽ 5 മടങ്ങിലധികം റിട്ടേൺ. നിക്ഷേപം തുടർന്നയാൾക്ക് 24 വർഷങ്ങൾക്ക് ശേഷം കിട്ടയത് 75 ലക്ഷം രൂപ. താരതമ്യേന കുറഞ്ഞ റിസ്കും സ്ഥിര വരുമാനവുമാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ റിട്ടേണിനായി മികച്ച ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഇന്ത്യയുടെ ഫ്രാങ്ക്ലിൻ ഇന്ത്യ മണി മാർക്കറ്റ് ഫണ്ടാണ് നിക്ഷേപകർക്ക് ഈ റിട്ടേൺ നൽകിയത്. ഫണ്ടിൻ്റെ തുടക്കത്തിൽ നടത്തിയ ചെറിയ ഒരു നിക്ഷേപം പോലും ദീർഘകാലത്തിൽ വലിയ വളർച്ചയാണ് നേടുന്നത്. 24 വർഷം പൂർത്തിയാക്കിയ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 3,900 കോടി രൂപയാണ്.

നിഫ്റ്റി മണി മാർക്കറ്റ് ഇൻഡക്‌സിനെ അപേക്ഷിച്ച് ഫണ്ട് തുടക്കം മുതൽ 2026 മാർച്ച് വരെ ഏകദേശം 7.1% സിഎജിആർ നൽകിയിട്ടുണ്ട്. തുടക്കത്തിൽ ആരംഭിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപിയാണ് 2026 മാർച്ച് അവസാനത്തോടെ 75 ലക്ഷത്തിലധികമായി വളർന്നത്. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഈത് വലിയ കാലയളവാണെങ്കിലും നിക്ഷേപം സ്ഥിരമാണ്.

എക്സിറ്റ് ലോഡ് ഇല്ല

ഈ പദ്ധതി ഉയർന്ന നിലവാരമുള്ള ഹ്രസ്വകാല ഡെറ്റ് ഉപകരണങ്ങളിലുമാണ് നിക്ഷേപിക്കുന്നത്.കൂടാതെ താരതമ്യേന സ്ഥിരതയുള്ള വരുമാനം തേടുന്ന നിക്ഷേപകർക്ക് മികച്ച ലിക്വിഡിറ്റി, ക്യാഷ് മാനേജ്മെന്റ് എന്നിവക്കുള്ള ഓപ്ഷനാണ്. എൻട്രി അല്ലെങ്കിൽ എക്സിറ്റ് ലോഡുകൾ ഇല്ല എന്ന മെച്ചവുമുണ്ട്.

മ്യൂച്വൽ ഫണ്ട് ലോകത്ത് മണി മാർക്കറ്റ് ഫണ്ടുകൾ സാധാരണയായി കുറഞ്ഞ റിസ്ക് ആയി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവ റിസ്ക്-ഫ്രീ അല്ലെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിക്ഷേപകർക്ക് ലിക്വിഡിറ്റി, പലിശ നിരക്ക് മാറ്റങ്ങൾ, വിപണിയിലെ ചാഞ്ചാട്ടം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉണ്ടെങ്കിലും ഹൈ റിസ്ക് ഓപ്ഷനുകൾ തേടാത്തവർക്ക് അനുയോജ്യമാ ണ്.