image

14 Feb 2026 5:41 PM IST

Financial planning

ഒരു രൂപ പോലും വില ഇല്ലാതിരുന്ന ഓഹരിയാണ്; നിക്ഷേപകരുടെ ഒരു ലക്ഷം രൂപ ആറ് വർഷം കൊണ്ട് 16 കോടി രൂപ

MyFin Desk

multibagger 41 stocks in 3 months
X

Summary

ഒരു ലക്ഷം രൂപ ആറ് വർഷം കൊണ്ട് 16 കോടി രൂപ. ഒരു രൂപ പോലും വില ഇല്ലാതിരുന്ന പെന്നി ഓഹരി തകർപ്പൻ മൾട്ടിബാഗർ


ഓഹരി നിക്ഷേപം നോക്കുന്നുണ്ടോ? പെന്നി ഓഹരികളെ അങ്ങനെ തള്ളി കളയേണ്ട. ഒരു രൂപ പോലും വില ഇല്ലാതിരുന്ന ഒരു ഓഹരിയാണ്. 0 .03 രൂപയിൽ നിന്ന് ഓഹരി 42.30 രൂപയിലേക്ക് പറന്നപ്പോൾ നിക്ഷേപകർക്ക് കിട്ടിയത് അമ്പരപ്പിക്കുന്ന നേട്ടം. മൾട്ടിബാഗർ പെന്നി സ്റ്റോക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരാൾക്ക് ആറ് വർഷത്തിനുള്ളിൽ കിട്ടിയത് 14.10 കോടി രൂപ. കുറഞ്ഞ സമയത്തിനുള്ളിൽ അസാധാരണമായ വരുമാനം നൽകിയ മൾട്ടിബാഗർ ഏതാണെന്നാണോ? നർച്ചർ വെൽ ഇൻഡസ്ട്രീസ്.

സമീപ വർഷങ്ങളിൽ നിക്ഷേപകരുടെ സമ്പത്ത് വൻതോതിൽ വർദ്ധിപ്പിച്ച ഒരു ഓഹരിയാണിത്. ദീർഘകാലമായി ഇടിഞ്ഞ് കിടന്നിരുന്ന ഓഹരി പെട്ടെന്ന് വളർന്നത് കമ്പനിയുടെ വിപണി മൂല്യനിർണ്ണയം വർദ്ധിപ്പിക്കുകയും ചെയ്തു, ഇപ്പോൾ 1,000 കോടി രൂപയാണ് വിപണി മൂല്യം.

ഭക്ഷ്യോൽപ്പന്ന രംഗത്ത് നിന്ന് ഒരു കമ്പനി

1995-ൽ സ്ഥാപിച്ച നർച്ചർ വെൽ ഇൻഡസ്ട്രീസ് (മുമ്പ് ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്) ജൈവ, അജൈവ ഭക്ഷ്യ ഉൽപന്നങ്ങൾ, ബേക്കറി ഇനങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൈവിധ്യമാർന്ന ഭക്ഷ്യ കമ്പനിയാണ്.

2025 സെപ്റ്റംബറിനും 2026 ജനുവരിക്കും ഇടയിൽ, 102 ശതമാനമാണ് ഓഹരി വിലയിലെ മുന്നേറ്റം. 2024 ജനുവരി മുതൽ 2025 ഓഗസ്റ്റ് വരെ വൺ-വേ റാലി നിലനിർത്തിയ ശേഷം, ഓഹരി നെഗറ്റീവായി മാറിയിരുന്നു. എന്നാൽ പിന്നീട് മുന്നേറി. ദീർഘകാലത്തിൽ നിക്ഷേപകർക്ക് തകർപ്പൻ നേട്ടവും നൽകി.