18 Feb 2026 2:39 PM IST
Summary
വിദേശത്തേക്ക് പണം അയയ്ക്കുമ്പോൾ 1.2 ലക്ഷം രൂപ ലാഭിക്കാം. അറിയേണ്ട കാര്യങ്ങൾ.
വിദേശത്തേക്ക് പണം അയക്കണോ? ഒരു ലക്ഷം രൂപയിലധികം ലാഭിക്കാനാകും.2026 ലെ കേന്ദ്ര ബജറ്റിൽ വിദേശ വിദ്യാഭ്യാസത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കായി പണമയക്കുന്നതിനും പ്രതിവർഷം 10 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് നികുതി കുറച്ചിട്ടുണ്ട്.. നിലവിൽ അഞ്ചു ശതമാനം ആയിരുന്ന ടിസിഎസ് രണ്ടു ശതമാനം ആയാണ് കുറയ്ക്കുന്നത്. 2026 ഏപ്രിൽ 1 മുതലാണ് പ്രാബല്യം.
ഇപ്പോൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ പ്രിയപ്പെട്ടവരുടെ മെഡിക്കൽ ചെലവുകൾക്കായോ വിദേശത്തേക്ക് പണം അയക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനുപുറമെ, കുടുംബങ്ങൾക്ക് ഉയർന്ന കറൻസി പരിവർത്തന ഫീസും ഉയർന്ന മുൻകൂർ നികുതികളും നേരിടേണ്ടി വന്നിട്ടുണ്ട്.
വിദേശ ടൂർ പാക്കേജുകൾക്കും ഇളവ്
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള തുകക്കാണ് ഇളവ് ലഭിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപ അയക്കുമ്പോൾ 1.2 ലക്ഷം രൂപയുടെ കുറവാണ് ലഭിക്കുന്നത്.
വിദേശ ടൂർ പാക്കേജുകൾക്കും ഇപ്പോൾ ഗണ്യമായ കിഴിവ് ലഭിക്കും. ഇനി രണ്ട് ശതമാനമാണ് ടിസിഎസ്. നിലവിൽ 5% വരെയാണ് ടിസിഎസ്.എൽആർഎസിന് കീഴിൽ ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് മാത്രമാണ് ടിസിഎസ് ഈടാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
