image

22 Nov 2025 3:37 PM IST

Financial planning

Silver Loan: വെള്ളി പണയ വായ്പകൾ വരുന്നു, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

MyFin Desk

Silver Loan: വെള്ളി പണയ വായ്പകൾ വരുന്നു, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
X

Summary

ഇനി ലോണുകൾക്ക് ഈടായി വെള്ളിയും നൽകാം. പണയമായി സ്വീകരിക്കുന്നത് എന്തൊക്കെ?


ഇനി സ്വർണ പണയ വായ്പകൾ പോലെ തന്നെ വെള്ളി പണയ വായ്പകളും ലഭ്യമാകും. 2026 ഏപ്രിൽ മുതൽ ലോണുകൾക്ക് ഈടായി വെള്ളിയും നൽകാം. വായ്പാ ലഭ്യത വർധിപ്പിക്കുന്നതാണ് ആർബിഐയുടെ പുതിയ നീക്കം. സ്വർണത്തിന് സമാനമായി വെള്ളി ആഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാനാകുമെന്നതാണ് നേട്ടം. 10 കിലോഗ്രാം വരെ വെള്ളി ആഭരണങ്ങളും 500 ഗ്രാം വരെ വെള്ളി നാണയങ്ങളുമാണ് പരമാവധി ഈടായി നൽകാൻ ആകുക.

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ലോണിന് വെള്ളി ഈടു നൽകാം. എന്നാൽ സിൽവർ ബാറുകൾ, ബുള്ളിയൻ, ഇടിഎഫുകൾ അല്ലെങ്കിൽ സിൽവർ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഈടായി നൽകാൻ ആകില്ല.

വെള്ളിയുടെ മൂല്യത്തിന് അനുസരിച്ച് നിശ്ചിത തുകയാണ് ലഭിക്കുക. വെള്ളിയുടെ മൂല്യത്തിന്റെ 75-85 ശതമാനം തുകയാണ് ലോണായി ലഭിക്കുക.ലോൺ തുക അനുസരിച്ചാണിത്. 2.5 ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് വെള്ളിയുടെ മൂല്യത്തിന്റെ 85 ശതമാനം വരെ ലഭിക്കും. 2.5–5 ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് നൽകുന്ന വെള്ളിയുടെ 80 ശതമാനം വരെ ലോൺ ലഭിക്കും. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ലോണുകൾക്ക് വെള്ളിയുടെ മൂല്യത്തിൻ്റെ 75 ശതമാനം വരെയാണ് ലഭിക്കുക.