image

30 Jan 2026 1:08 PM IST

Financial planning

Unnathi Scholarship Details : വിദേശ പഠനത്തിന് 25 ലക്ഷം രൂപ വരെ; സർക്കാരിൻ്റെ ഉന്നതി സ്കോളർഷിപ്പ് ആർക്കൊക്കെ?

MyFin Desk

Indian students can study in Russia with invitation scholarship
X

Summary

വിദേശത്തെ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്. സർക്കാരിൻ്റെ ഉന്നതി സ്കോളർഷിച്ച് ആർക്കൊക്കെ ലഭിക്കും?


പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസം നടത്താൻ സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയാണ് ഉന്നതി. നിലവിൽ ഈ സ്കോളർഷിപ്പ് പ്രയോജനപ്പെടുത്തി കേരളത്തിൽ നിന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. ഉന്നതി സ്കോളർഷിപ്പ് ആർക്കൊക്കെ?

പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾ പഠിക്കാനാണ് സഹായം ലഭിക്കുക. കോഴ്സ് ഫീ, താമസ ചെലവ്, വിസ, എയർ ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയടക്കം 25 ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുക.

വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്കോളർഷിപ്പ് തുക. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടംബങ്ങളിലെ കുട്ടികൾക്കാണ് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകുക. വരുമാനം കൂടുന്നതിനനുസരിച്ച് ആനുകൂല്യത്തിൽ കുറവ് വരും .12 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്. 20 ലക്ഷം രൂപക്ക് മുകളിൽ വരുമാനമുള്ളവർക്ക് പരമാവധി 15 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പായി ലഭിക്കുക.

പ്രധാന മാനദണ്ഡങ്ങൾ എന്തൊക്കെ?

ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിംഗിൽ ആദ്യത്തെ 500-സ്ഥാനങ്ങളിൽ ഉൾപ്പെട്ട സർവകലാശാലകളിൽ പ്രവേശനം നേടണം എന്നത് നിർബന്ധമാണ്. യോഗ്യതാ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം. 35 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. ഓഡിഇപിസി വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം