14 March 2026 11:33 AM IST
Summary
സ്വർണ വില വീണ്ടും ഇടിയുമോ? യുദ്ധം കൊടുംപിരി കൊണ്ടപ്പോഴും പതിവിന് വിപരീതമായി സ്വർണ വില കുത്തനെ ഇടിഞ്ഞ് എന്തുകൊണ്ട്?
പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൊടുംപിരി കൊണ്ടപ്പോഴും പതിവിന് വിപരീതമായി സ്വർണ വില കുറയുന്നതാണ് ആഗോള വിപണിയിലെ കാഴ്ച. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുമ്പോഴും കാര്യമായ വില വർധനയുണ്ടാകുന്നില്ലെന്ന് മാത്രമല്ല വില ഇടിയുകയും ചെയ്യുന്നു. വിലകുതിച്ചപ്പോൾ നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതിനാലാണ് ഇത് എന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ കുത്തനെയുള്ള ഉയർച്ചയ്ക്ക് പകരം കറക്ഷൻ കാണുന്നതിന് പിന്നിൽ ഡോളർ കരുത്ത് കാട്ടുന്നതുൾപ്പെടെയുള്ള കാരണങ്ങളുണ്ട്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ച് ഏകദേശം 10 ദിവസങ്ങൾക്ക് ശേഷം വിപരീത ദിശയിലേക്ക് സ്വർണ്ണ വില മാത്രമല്ല വെള്ളി വിലയുൾപ്പെടെ കുത്തനെ ഇടിഞ്ഞു.സംഘർഷം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചപ്പോഴും, സ്വർണ വിലയിൽ ഏകദേശം 5.7 ശതമാനമാണ് ഇടിവ്. എംസിഎക്സിൽ, ഫെബ്രുവരി 28 ന് സ്വർണ്ണം 10 ഗ്രാമിന് ഏകദേശം 1.67 ലക്ഷം രൂപയിലായിണ് വ്യാപാരം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ വെള്ളി കിലോയ്ക്ക് ഏകദേശം 2.89 ലക്ഷം രൂപയ്ക്കായിരുന്നു വ്യാപാരം എങ്കിൽ ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഏകദേശം ഒൻപത് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വർണ വില കുറയാൻ കാരണം ഇതാണ്
ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമോ എന്നതും നിക്ഷേപകരെ ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ, എണ്ണവില ഉയർന്നെങ്കിലും ക്രൂഡ് ഓയിൽ പ്രധാനമായും ഡോളറിലാണ് വ്യാപാരം ചെയ്യുന്നത് എന്നതിനാൽ, ആഗോളതലത്തിൽ ഡോളർ ബിൽ വർദ്ധിക്കും.നിക്ഷേപകർ യുഎസ് ട്രഷറികളിലേക്കും ഡോളർ മൂല്യമുള്ള ആസ്തികളിലേക്കും ഫണ്ടുകൾ മാറ്റുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അനിശ്ചിത ഘട്ടങ്ങളിൽ ഡോളർ ശക്തമാണെങ്കിൽ ഇതും താരതമ്യേന സുരക്ഷിത രീതിയാണ്. നിക്ഷേപകർക്ക് സ്വർണ്ണത്തിനപ്പുറമുള്ള നിക്ഷേപ ഓപ്ഷനുകളും ഇപ്പോൾ ആകർഷകമായതും സ്വർണ വില കുറയാൻ കാരണമായി.
പഠിക്കാം & സമ്പാദിക്കാം
Home
