image

10 April 2026 4:37 PM IST

Financial planning

8 .15 ശതമാനം വരെ പലിശ, ഡിജിറ്റൽ സ്ഥിര നിക്ഷേപവുമായി സെറോദ

MyFin Desk

fdi, states should modify the facilities
X

Summary

ഡിജിറ്റൽ എഫ്ഡിയുമായി സെറോദയും. 8 .15 ശതമാനം വരെ ഉയർന്ന പലിശ.


പുതിയ ഡിജിറ്റൽ എഫ്ഡി സേവനങ്ങളുമായി ബ്രോക്കറേജ് സ്ഥാപനമായ സെറോദ. 8 .15 ശതമാനം വരെ ഉയർന്ന പലിശ നിരക്ക് ലഭിക്കും. സെറോദയുടെ ബാങ്കിങ് പ്ലാറ്റ്ഫോമായ കോയിനിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. വിവിധ ചെറുകിട ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് എഫ്ഡി നൽകുന്നത്.

സെറോദയുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ കൈറ്റിൽ നിന്ന് വേറിട്ട് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് കോയിൻ. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, എൻ‌പി‌എസ് പോലുള്ള ദീർഘകാല നിക്ഷേപങ്ങളും ലഭ്യമാണ്. എഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ ഒന്നിലധികം ബാങ്ക് എഫ്ഡികളിൽ നിക്ഷേപിക്കാനും നേട്ടം ട്രാക്ക് ചെയ്യാനും ആകും എന്ന മെച്ചവുമുണ്ട്. നിലവിൽ, സൂര്യോദയ്, ഉത്കർഷ്, യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ എഫ്ഡികളിലാണ് നിക്ഷേപിക്കാൻ ആകുക.

മുതിർന്ന പൗരന്മാർക്ക് അധിക പലിശ

കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ബാങ്കും കാലാവധിയും അനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ട്. പ്രതിവർഷം 4 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് നിരക്ക്. 7 ദിവസം മുതൽ 60 മാസം വരെയുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. അഞ്ചു ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപത്തിന് ഡിഐസിജിസി നൽകുന്ന ഇൻഷുറൻസ് ലഭ്യമാണ്. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 0.4% മുതൽ 0.5% വരെ അധിക പലിശ നിരക്ക് ലഭിക്കും.നിക്ഷേപിക്കുന്നതിന്, പാൻ, ആധാർ, നോമിനി വിശദാംശങ്ങൾ എന്നിവ നൽകണം. അതത് ബാങ്കുകളുടെ കെ‌വൈ‌സി വിവരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.