image

9 April 2024 6:56 AM GMT

Fixed Deposit

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5% പലിശ; എസിബിഐയുടെ ഈ എഫ്ഡിയില്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപിക്കാം

MyFin Desk

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5% പലിശ; എസിബിഐയുടെ ഈ എഫ്ഡിയില്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപിക്കാം
X

Summary

  • എസ്ബിഐ വികെയര്‍ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള സമയ പരിധി നീട്ടി
  • 0.5 ശതമാനം അധിക പലിശ നിരക്കാണ് എസ്ബിഐ വികെയറിന് നല്‍കുന്നത്
  • എസ്ബിഐയുടെ 400 ദിവസത്തെ പ്രത്യേക എഫ്ഡിയാണ് എസ്ബിഐ അമൃത് കലശ്


മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക എഫ്ഡിയാണ് എസ്ബിഐ വികെയര്‍. അഞ്ച് മുതല്‍ 10 വര്‍ഷ കാലയളവിലുള്ള പദ്ധതിയാണിത്. അധിക പലിശയോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരുമാനം ഉറപ്പാക്കുകയാണ് എസ്ബിഐ വികെയറിന്റെ സവിശേഷത.

എന്ന് വരെ നിക്ഷേപിക്കാം

എസ്ബിഐ വികെയറില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. പുതിയ നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് അതിനും നിലവില്‍ നിക്ഷേപമുള്ളവര്‍ക്ക് അത് പുതുക്കുന്നതിനും അവസരമുണ്ട്.

പലിശ നിരക്ക്

എസ്ബിഐ വികെയറിന് വാഗ്ദാനം ചെയ്യുന്ന പലിശ നിലവില്‍ എസ്ബിഐയുടെ സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയേക്കാള്‍ 0.5 ശതമാനം അധിക പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എഫ്ഡിക്ക് ബാങ്ക് നിലവില്‍ നല്‍കുന്ന പലിശ നിരക്ക് നാല് മുതല്‍ 7.5 ശതമാനമാണ്. ഇതിനേക്കാള്‍ 0.5 ശതമാനം അധിക പലിശ നിരക്കാണ് എസ്ബിഐ വികെയറിന് നല്‍കുന്നത്.

എസ്ബിഐ അമൃത കലശ്

എസ്ബിഐയുടെ 400 ദിവസത്തെ പ്രത്യേക എഫ്ഡിയാണ് എസ്ബിഐ അമൃത് കലശ്. ഈ സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 വരെയാണ് നിക്ഷേപിക്കാനുള്ള കാലാവധി. ഈ നിക്ഷേപത്തിന്റെ പലിശ 7.1 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമനം പലിശ ലഭിക്കും.