image

23 April 2024 8:55 AM GMT

Fixed Deposit

ഇന്‍ഷുറന്‍സും എഫ്ഡിയും: എച്ച്ഡിഎഫ്‌സിയുടെ പുതിയ പദ്ധതി

MyFin Desk

ഇന്‍ഷുറന്‍സും എഫ്ഡിയും: എച്ച്ഡിഎഫ്‌സിയുടെ പുതിയ പദ്ധതി
X

Summary

  • ഉയര്‍ന്ന പലിശ 7.25 ശതമാനമാണ്
  • ഒരു വര്‍ഷത്തിനുശേഷം സാധാരണ എഫ്ഡിക്ക് ലഭിക്കുന്ന സേവനങ്ങളെ ലഭിക്കൂ
  • പ്രതിദിനം 500 മുതല്‍ 1000 രൂപ വരെയാണ് കവറേജ്‌


ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ സ്ഥിര നിക്ഷേപം അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഹെല്‍ത്ത്കവര്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ആരംഭിക്കുന്നവര്‍ക്ക് ആദ്യത്തെ വര്‍ഷം ഹോസ്പിറ്റല്‍ കാഷ് കവര്‍ ലഭിക്കും.

എന്താണ് പദ്ധതി

എച്ച്ഡിഫ്‌സിയുടെ ഈ പുതിയ പദ്ധതി ആരംഭിക്കുന്നവര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ നേട്ടത്തിനൊപ്പമാണ് ഹോസ്പിറ്റല്‍ കാഷ് കവര്‍ സുരക്ഷിതത്വം ലഭിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ വര്‍ഷമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷത്തില്‍ താഴെയാണ് സ്ഥിര നിക്ഷേപമെങ്കില്‍ 15 ദിവസത്തേക്ക് പ്രതിദിനം 500 രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നിക്ഷേപം 10 ലക്ഷം രൂപ മുതല്‍ 1.99 കോടി രൂപയാണെങ്കില്‍ പ്രതിദിനം 1000 രൂപ വീതം 15 ദിവസത്തേക്ക് കവര്‍ ലഭിക്കും.

ആര്‍ക്കൊക്കെ ആരംഭിക്കാം

ഇന്ത്യയില്‍ സ്ഥിര താമസക്കാരായ 18 വയസുമുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. വിവിധ അസുഖങ്ങളുള്ളവര്‍ക്ക് പദ്ധതി ലഭ്യമാകില്ല. ഒരു വര്‍ഷം മാത്രമാണ് ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി.

പലിശ നിരക്ക്

സാധാരണ എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന അതേ പലിശ നിരക്ക് തന്നെയാണ് ഈ സ്‌പെഷ്യല്‍ എഫ്ഡിക്കും ലഭിക്കുന്നത്. നിലവിലെ നിരക്ക് 6.6 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ്.

എങ്ങനെ പദ്ധതി ആരംഭിക്കാം

ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി നിക്ഷേപം ആരംഭിക്കാനുള്ള ഓപ്ഷനുണ്ട്.