image

15 Jan 2024 9:07 AM GMT

Fixed Deposit

എസ്ബിഐ ഗ്രീന്‍ എഫ്ഡി 6.65 ശതമാനം പലിശ; ആര്‍ക്കൊക്കെ നിക്ഷേപിക്കാം

MyFin Desk

Who can invest in SBI Green FD 6.65% interest?
X

Summary

  • മൂന്ന് നിക്ഷേപ കാലാവധികളാണ് ബാങ്ക് നല്‍കുന്നത്.
  • മുതിര്‍ന്ന പൗരന്മാര്‍, എസ്ബിഐ ജീവനക്കാര്‍, എസ്ബിഐ ജീവനക്കാരായ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ പലിശ കൂടുതല്‍ ലഭിക്കും.
  • ആദായ നികുതി സ്ലാബിനനുസരിച്ചുള്ള ടിഡിഎസ് ബാധകമാണ്.


നിക്ഷേപകര്‍ക്കായി പുതിയ സ്ഥിര പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. എസ്ബിഐ ഗ്രീന്‍ റുപ്പീ ടേം ഡെപ്പോസിറ്റാണ് അവതരിപ്പിച്ചിരിക്കുത്. പരിസ്ഥിതിയുമായി ബന്ധപ്പെ' പ്രവര്‍ത്തനങ്ങളെ പ്രമോ'് ചെയ്യു പദ്ധതികള്‍, ഇന്ത്യയുടെ ഗ്രീന്‍ ഫിനാന്‍സ് ഇക്കോസിസ്റ്റം എിവയ്ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പുതിയ എഫ്ഡി.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം

ഇന്ത്യയിലെ സ്ഥിര താമസക്കാര്‍, വ്യക്തികളല്ലാത്ത നിക്ഷേപകര്‍, പ്രവാസി ഇന്ത്യക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ സ്‌പെഷ്യല്‍ എഫ്ഡിയില്‍ നിക്ഷേപം നടത്താം.

നിക്ഷേപ കാലാവധി

മൂന്ന് നിക്ഷേപ കാലാവധികളാണ് ബാങ്ക് നല്‍കുന്നത്. അത് 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിവയാണ്.

എങ്ങനെ നിക്ഷേപം ആരംഭിക്കാം

നിലവില്‍ എസ്ബിഐ ശാഖകള്‍ വഴി ആരംഭിക്കാം. ഉടനെ തന്നെ ബാങ്കിന്റെ ഡിജിറ്റല്‍ ചാനലുകളായ യോനോ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ എിവ വഴി ലഭ്യമാക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. റീട്ടെയിലായോ, ബള്‍ക്കായോ നിക്ഷേപം നടത്താം.

പലിശ നിരക്ക്

മുതിര്‍ന്ന പൗരന്മാര്‍, എസ്ബിഐ ജീവനക്കാര്‍, എസ്ബിഐ ജീവനക്കാരായ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ പലിശ കൂടുതല്‍ ലഭിക്കും. സാധാരണക്കാര്‍ക്ക് 1111 ദിവസ നിക്ഷേപത്തിന് 6.65 ശതമാനം പലിശ ലഭിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.15 ശതമാനമാണ് പലിശ . നിക്ഷേപം 1777 ദിവസമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് 6.65 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.15 ശതമാനം എന്നിങ്ങനെയാണ് പലിശ. കാലാവധി 2222 ദിവസമാകുമ്പോള്‍ പലിശ നിരക്ക് സാധാരണക്കാര്‍ക്ക് 6.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.40 ശതമാനവുമാകും.

ഇനി ബള്‍ക്ക് ഡെപ്പോസിറ്റാണെങ്കില്‍ സാധാരണക്കാര്‍ക്ക് പലിശ നിരക്ക് 6.15 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.65 ശതമാനവുമാണ്. ഇതേ പലിശ നിരക്കാണ് 1777 ദിവസത്തെ നിക്ഷേപത്തിനും. നിക്ഷേപം 2222 ദിവസമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് 5.90 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.40 ശതമാനവും പലിശ ലഭിക്കും.

പിന്‍വലിക്കല്‍

കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. മറ്റ് ടേം ഡെപ്പോസിറ്റുകള്‍, സ്‌പെഷ്യല്‍ ടേം ഡെപ്പോസിറ്റുകള്‍ എന്നിവയ്ക്കുള്ള മച്യൂരിറ്റി നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ഗ്രീന്‍ എഫ്ഡിക്കും ബാധിക്കുന്നത്.

ഓവര്‍ ഡ്രാഫ്റ്റ്

നിക്ഷേപത്തിനെതിരെ ഓവര്‍ഡ്രാഫ്റ്റ്, വായ്പാ സൗകര്യം ഉണ്ട്.

ടിഡിഎസ്

ആദായ നികുതി സ്ലാബിനനുസരിച്ചുള്ള ടിഡിഎസ് ബാധകമാണ്.

എന്താണ് ഗ്രീന്‍ എഫ്ഡി

2023 ഏപ്രില്‍ 11 ലെ ആര്‍ബിഐ വിജ്ഞാപനമനുസരിച്ച്, 'ഗ്രീന്‍ ഡെപ്പോസിറ്റ്' എന്നാല്‍ ഒരു നിശ്ചിത കാലയളവിലേക്ക് നിയന്ത്രിത സ്ഥാപനങ്ങള്‍ (റെഗുലേറ്റഡ് എന്റിറ്റീസ്) സ്വീകരിക്കുകയും അതില്‍ നിന്നുള്ള വരുമാനം ഗ്രീന്‍ ഫിനാന്‍സിനായി നീക്കിവയ്ക്കുകയും ചെയ്യുന്നതും നിക്ഷേപകന് പലിശ നല്‍കുന്നതുമായ നിക്ഷേപങ്ങളാണ്.

ക്യുമുലേറ്റീവ്, നോണ്‍-ക്യുമുലേറ്റീവ് ഗ്രീന്‍ ഡിപ്പോസിറ്റുകള്‍ നല്‍കാന്‍ ആര്‍ഇകള്‍ക്കാണ് അവകാശം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഗ്രീന്‍ നിക്ഷേപങ്ങള്‍ പുതുക്കുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ നിക്ഷേപകന് അവസരമുണ്ട്. ഗ്രീന്‍ ഡിപ്പോസിറ്റുകളുടെ മൂല്യം ഇന്ത്യന്‍ രൂപയില്‍ മാത്രമായാണ് കണക്കാക്കുന്നത്.