image

26 Nov 2025 3:47 PM IST

Income Tax

ആദായ നികുതി റീഫണ്ട് വൈകുന്നു; ആശങ്കയുമായി നികുതിദായകർ

MyFin Desk

center to simplify income tax filing rules
X

Summary

ആദായ നികുതി റീഫണ്ട് വൈകാൻ കാരണമെന്താണ്? വൈകിയ തുകയ്ക്ക് പലിശ ലഭിക്കുമോ?


ആദായ നികുതി റീഫണ്ട് വൈകുന്നത് നികുതിദായകർക്കിടയിൽ ആശങ്കയാകുന്നു. ഉയർന്ന മൂല്യമുള്ള ക്ലെയിമുകളിൽ കൂടുതൽ പരിശോധ വേണ്ടി വരുന്നതാണ് മൊത്തം ക്ലെയിമുകൾ വൈകാൻ കാരണമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. കുറഞ്ഞ മൂല്യമുള്ള മിക്ക റീഫണ്ടുകളും പ്രോസസ്സ് ചെയ്യുന്നുണ്ടെങ്കിലും , ഡിസംബറോടെ മാത്രമേ തീർപ്പാക്കാത്ത റീഫണ്ടുകൾ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. വിവരങ്ങൾ പൂർണ്ണമാണെങ്കിൽ വൈകിയ റീഫണ്ടുകൾക്ക് നികുതിദായകർക്ക് പലിശ ലഭിച്ചേക്കും എന്ന് സൂചനയുണ്ട്.

ഈ വർഷം, ലക്ഷക്കണക്കിന് നികുതിദായകർ ആദായനികുതി റീഫണ്ടുകൾ നേടുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഇത് നികുതിദായകർക്കിടയിൽ ആശങ്ക ഉയർത്തുന്നു. ചില റീഫണ്ട് ക്ലെയിമുകൾ, പ്രത്യേകിച്ച് ഉയർന്ന മൂല്യമുള്ളതോ അധിക പരിശോധനയ്ക്കായി സമർപ്പിക്കപ്പെട്ടതോ ആയവ, വകുപ്പ് പ്രത്യേകം അവലോകനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി.

കുറഞ്ഞ മൂല്യമുള്ള മിക്ക റീഫണ്ടുകളും ഇതിനകം പ്രോസസ്സ് ചെയ്തിട്ടുണ്ടെങ്കിലും, ക്ലെയിമുകളുടെ ഒരു ഭാഗം പുനപരിശോധനയിലാണെന്ന് ബോർഡ് ചെയർമാൻ വ്യക്തമാക്കി. ചില നികുതിദായകർ അധികം കിഴിവുകൾ അവകാശപ്പെടുന്നു.റീഫണ്ട് നൽകും മുമ്പ് ഈ കേസുകൾ പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. ഇതും റീഫണ്ട് വൈകാൻ കാരണമായിട്ടുണ്ടെന്നാണ് വിശദീകരണം.