image

6 Feb 2024 7:00 AM GMT

Income Tax

ആധാർ, പാൻ ലിങ്ക്: മറവിക്കാർ പിഴയായി സർക്കാരിന് നൽകിയത് 601.97 കോടി

MyFin Desk

ആധാർ, പാൻ ലിങ്ക്: മറവിക്കാർ പിഴയായി സർക്കാരിന് നൽകിയത് 601.97 കോടി
X

Summary

  • 2023 ജൂലൈ ഒന്നുമുതൽ 2024 ജനുവരി 31വരെയുള്ള കാലയളവിലാണ് പിഴ ഈടാക്കിയത്
  • ഒരാളിൽ നിന്നും 1000 രൂപയാണ് പിഴ
  • ആധാറുമായി ബന്ധിപ്പിക്കാനായി 11.48 കോടി പാൻ കാർഡുകൾ ഉണ്ടെന്നാണ് വിവരം


ആധാർ കാർഡ്, പാൻ കാർഡ് എന്നിവ തമ്മിൽ ലിങ്ക് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന്‌ കേന്ദ്ര സർക്കാർ പിഴ ഈടാക്കിയത് 601.97 കോടി രൂപ.

കേന്ദ്ര ധന സഹമന്ത്രി പങ്കജ്‌ ചൗധരിയാണ് ഈ വിവരം ലോക്‌സഭയെ അറിയിച്ചത് .

2023 ജൂലൈ ഒന്നുമുതൽ 2024 ജനുവരി 31വരെയുള്ള കാലയളവിലാണ് പിഴ ഈടാക്കിയത്.

ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു.

1000 രൂപയായിരുന്നു കാലതാമസം വരുത്തിയവർക്കുള്ള പിഴ.

ആദായനികുതി നിയമം, 1961 ('ആക്ട്') വ്യവസ്ഥകൾ പ്രകാരം പാൻ ലഭിച്ചിട്ടുള്ള ഓരോ വ്യക്തിയും ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.

ഇപ്പോഴും ആധാറുമായി ബന്ധിപ്പിക്കാനായി 11.48 കോടി പാൻ കാർഡുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആധാർ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും അത്തരം പാൻ പണം തിരികെ നൽകില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.