image

7 Oct 2023 10:43 AM GMT

Insurance

എല്‍ഐസി പ്രീമിയം അടവ് മുടങ്ങിയോ? പോളിസി നഷ്ടപ്പെടാതിരിക്കാന്‍ ഇതാ അവസരം

MyFin Desk

എല്‍ഐസി പ്രീമിയം അടവ് മുടങ്ങിയോ? പോളിസി നഷ്ടപ്പെടാതിരിക്കാന്‍ ഇതാ അവസരം
X

Summary

  • കാംപെയിന്‍ ഒക്ടോബര്‍ 31 ന് അവസാനിക്കും.
  • ഒരു ലക്ഷം രൂപ വരെ പ്രീമിയം അടയ്‌ക്കേണ്ടവര്‍ക്ക് 30 ശതമാനം അല്ലെങ്കില്‍ പരമാവധി 3,000 രൂപവരെ ഇളവ്.


പ്രീമിയം അടവ് മുടങ്ങിപ്പോയതോടെ എല്‍ഐസി പോളിസി നഷ്ടപ്പെട്ടു എന്ന കരുതാന്‍ വരട്ടെ. കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാന്‍ എല്‍ഐസിയുടെ പ്രത്യേക കാംപെയിന്‍ പ്രയോജനപ്പെടുത്താം. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച കാംപെയിന്‍ ഒക്ടോബര്‍ 31 ന് അവസാനിക്കും.

ഈ കാലയളവില്‍ എന്തെങ്കിലും കാരണവശാല്‍ പ്രീമിയം അടവ് മുടങ്ങിപ്പോയ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോളിസികള്‍ പുതുക്കാം. ഇതിനായി അടുത്തുള്ള എല്‍ഐസി ശാഖയുമായോ, എല്‍ഐസി ഏജന്റുമായോ ബന്ധപ്പെടാം.

പോളിസികള്‍ ഓരോ വര്‍ഷവും പുതുക്കേണ്ടതുണ്ട്. കൃത്യം ആ തീയ്യതിയില്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്കായി 15 മുതല്‍ 30 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കാറുണ്ട്. ഈ കാലയളവിലും പോളിസി പുതുക്കിയില്ലെങ്കില്‍ പോളിസി നഷ്ടപ്പെടും.

പോളിസി നഷ്ടപ്പെട്ടോ? പരിശോധിക്കാം

പോളിസി സജീവമാണോ, പ്രീമിയം കൃത്യസമയത്ത് അടച്ചോ എന്നീ കാര്യങ്ങള്‍ അറിയാന്‍ ഓണ്‍ലൈനായി തന്നെ അവസരമുണ്ട്.

എല്‍ഐസിയുടെ പോര്‍ട്ടലില്‍ കയറി രജിസ്‌റ്റേഡ് യൂസര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യാം. പോളിസി സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അതിനടിയില്‍ പോളിസിയുടെ പ്രീമിയം അടയ്‌ക്കേണ്ട തീയ്യതി, നിലവിലെ സ്ഥിതി, പോളിസി നഷ്ടപ്പെട്ടോ എന്നിവയെല്ലാം അറിയാം.

ഈ സ്‌പെഷ്യല്‍ കാംപെയിനിലൂടെ പോളിസി പുതുക്കുന്നവര്‍ക്ക് താമസിച്ചതിന് ഈടാക്കുന്ന പിഴയില്‍ ഇളവുണ്ട്. ഒരു ലക്ഷം രൂപ വരെ പ്രീമിയം അടയ്‌ക്കേണ്ടവര്‍ക്ക് 30 ശതമാനം അല്ലെങ്കില്‍ പരമാവധി 3,000 രൂപവരെയാണ് ഇളവ് ലഭിക്കുന്നത്. മൊത്തം പ്രീമിയം ഒരു ലക്ഷം രൂപയ്ക്ക് മുകളിലും 3,00,000 രൂപ വരെയാണെങ്കില്‍ താമസിച്ചിതിനുള്ള ഫീസില്‍ 30 ശതമാനം അല്ലെങ്കില്‍ 3,500 രൂപവരെയാണ് ഇളവ്.

പ്രീമിയം 3,00,000 രൂപ മുതല്‍ മുകളിലേക്കാണെങ്കില്‍ 30 ശതമാനം അല്ലെങ്കില്‍ 4,000 രൂപ വരെയാണ് ഇളവ് എന്നും എല്‍ഐസി വ്യക്തമാക്കുന്നു.