image

6 Feb 2024 1:46 PM GMT

Insurance

ഇന്‍ഷുറന്‍സും നിക്ഷേപവും സമ്മാനിക്കുന്ന പുതിയ പോളിസിയുമായി എല്‍ഐസി

MyFin Desk

lic launches new index plan
X

Summary

  • പദ്ധതിയില്‍ അംഗമാകുന്നവര്‍ പ്രീമിയമായി നല്‍കുന്ന തുക വിവിധ ഫണ്ടുകളില്‍ നിക്ഷേപിക്കും.
  • വാര്‍ഷിക പ്രീമിയത്തിന്റെ 7 മുതല്‍ 10 ഇരട്ടി വരെയാണ് അഷ്വേര്‍ഡ് തുക.
  • കുറഞ്ഞത് 10 അല്ലെങ്കില്‍ 15 വര്‍ഷവും പരമാവധി 25 വര്‍ഷവുമാണ് പോളിസിയുടെ കാലാവധി.


ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം നിക്ഷേപത്തിനും അവസരം നല്‍കുന്ന പുതിയ പോളിസി അവതരിപ്പിച്ച് എല്‍ഐസി. എല്‍ഐസി ഇന്‍ഡെക്‌സ് പ്ലസ് എന്നാണ് പ്ലാനിന്റെ പേര്. യൂണിറ്റ് ലിങ്ക്ഡ് പങ്കാളിത്തേതര ഇന്‍ഷുറന്‍സ് പ്ലാനാണിത്.

പദ്ധതിയില്‍ അംഗമാകുന്നവര്‍ പ്രീമിയമായി നല്‍കുന്ന തുക വിവിധ ഫണ്ടുകളില്‍ നിക്ഷേപിക്കും. ഫണ്ടുകളുടെ വിപണിയിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും റിട്ടേണ്‍ ലഭിക്കുന്നത്. ഇന്‍ഡക്‌സ് പ്ലസിന്റെ പോളിസി ഉടമകള്‍ക്ക് ഫ്‌ലെക്‌സി ഗ്രോത്ത് ഫണ്ട് അല്ലെങ്കില്‍ ഫ്‌ലെക്‌സി സ്മാര്‍ട്ട് ഗ്രോത്ത് ഫണ്ട് തിരഞ്ഞെടുക്കാം.

വാര്‍ഷിക പ്രീമിയത്തിന്റെ 7 മുതല്‍ 10 ഇരട്ടി വരെയാണ് അഷ്വേര്‍ഡ് തുക. വാര്‍ഷിക പ്രീമിയത്തെ അടിസ്ഥാനമാക്കി കുറഞ്ഞത് 10 അല്ലെങ്കില്‍ 15 വര്‍ഷവും പരമാവധി 25 വര്‍ഷവുമാണ് പോളിസിയുടെ കാലാവധി.

വാര്‍ഷിക പ്രീമിയം 30,000 രൂപ മുതലാണ്. മാസം പ്രീമിയം 2500 രൂപ മുതലാണ്.