image

10 Oct 2023 11:26 AM GMT

Insurance

എൽഐസിയുടെ പ്രീമിയം വിഹിതം 9.75 % കുറഞ്ഞു

MyFin Desk

എൽഐസിയുടെ പ്രീമിയം വിഹിതം 9.75 % കുറഞ്ഞു
X

Summary

  • എൽഐസി 975 ബേസിസ് പോയിന്റുകളുടെ ഇടിവ് രേഖപ്പെടുത്തി
  • സ്വകര്യ കമ്പനികളുടെ എൻബിപി സെപ്റ്റംബറിൽ 41.50 ശതമാനമായി ഉയർന്നു
  • ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാൻ ഡിജിറ്റൽ സേവനങ്ങളെ കൂടുതൽ ആശ്രയിക്കുന്നു


പുതിയ ബിസിനസ് പ്രീമിയത്തിൽ (എൻബിപി) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) വിഹിതം കുറഞ്ഞു. 2023 സെപ്ഫംബറില്‍ പുതിയ ബിസിനസ് പ്രീമിയത്തിലെ വിഹിതം മുന്‍വർഷമിതേ കാലയളവിലെ 68.25 ശതമാനത്തില്‍നിന്ന് 58.5 ശതമാനമായി കുറഞ്ഞു. അതായത് 9.75 ശതമാനം ഇടിവ്.

അതായത് 2023 സെപ്തംബർ വരെയുള്ള എൽഐസിയുടെ എൻബിപി 92,462.62 കോടി രൂപയാണ്. ഇത് മുൻ വര്ഷം ഇതേ കാലയളവിൽ 1.25 ലക്ഷം കോടി രൂപയായിരുന്നു. എങ്കിലും നടപ്പ് വർഷം ഓഗസ്റ്റിലെ ഈ വിഭാഗത്തിലെ കമ്പനിയുടെ വിപണി വിഹിതം 57.37 ശതമാനത്തിൽ നിന്ന് വിപണി വിഹിതം നേരിയ മുന്നേറ്റം രേഖപെടുത്തിയിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ് വ്യവസായത്തിന്റെ എൻബിപി ആദ്യ ആറ് മാസങ്ങളിൽ ഏകദേശം 13 ശതമാനം ഇടിഞ്ഞ് ഏകദേശം 1.59 ലക്ഷം കോടി രൂപയായി.

പങ്കാളിത്ത ഇന്‍ഷുറന്‍സ് ഉൽപ്പന്നങ്ങളുടെ കുറഞ്ഞ വിൽപ്പനയും മത്സരക്ഷമമായ നോൺ-പങ്കാളിത്ത ഉൽപ്പന്നങ്ങളുടെ അഭാവവും ഉൽപ്പന്ന സവിശേഷതകളിലും വിലനിർണ്ണയത്തിലും വരുത്തിയ മാറ്റങ്ങളും എൽഐസിയുടെ വിപണി വിഹിതം കുറയുന്നതിന് കാരണമായതായി ഇൻഷുറൻസ് വിദഗ്ധർ അഭിപ്രായപ്പെട്ടു.

2022-23 ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 16 പാർട്ടിസിപ്പേറ്റിംഗ് ഉൽപ്പന്നങ്ങളും 20 നോൺ-പാർട്ടിസിപ്പേറ്റിംഗ് ഉൽപ്പന്നങ്ങളും 11 ഗ്രൂപ്പ് ഉൽപ്പന്നങ്ങളും എട്ട് റൈഡറുകളും ഉണ്ട്. ഇതേ കാലയളവിൽ സൃഷ്ടിച്ച പുതിയ പോളിസികളിൽ 94.39 ശതമാനവും പാർട്ടിസിപ്പറ്റിംഗ് ഉൽപ്പന്നങ്ങളും 5.61 ശതമാനം പോളിസികൾ നോൺ-പാർട്ടിസിപ്പേറ്റിംഗ് ഉൽപ്പന്നങ്ങളുമാണ്.

ബാങ്കാഷ്വറൻസിനും മറ്റ് ഇതര രീതികൾക്കും പകരം പോളിസികൾ വിൽക്കാൻ ഏജന്റുമാരുടെ നെറ്റ്‌വർക്കുകളെ മാത്രം ആശ്രയിക്കുന്നത് പ്രീമിയത്തിന്റെ വളർച്ചയെ ബാധിക്കുന്നുണ്ട്. വിതരണ വിഭാഗത്തിന്‍റെ പോരായ്മകളെയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്.

സ്വകര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനികൾ

സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ എൻബിപി വിഹിതം 2022 സെപ്റ്റംബറിലെ 31.75 ശതമാനത്തിൽ നിന്ന് 2023 സെപ്റ്റംബറിൽ 41.50 ശതമാനമായി ഉയർന്നു.

എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ എൻബിപി വിപണി വിഹിതം 6.07 ശതമാനത്തിൽ നിന്ന് 8.31 ശതമാനമായും എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ 7.19 ശതമാനത്തിൽ നിന്ന് 10.27 ശതമാനമായും ഉയർന്നു. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, മാക്സ് ലൈഫ് ഇൻഷുറൻസ് എന്നിവ 2022 സെപ്തംബർ മുതൽ അവരുടെ വിപണി വിഹിതത്തിൽ ഏകദേശം ഒരു ശതമാനത്തിൽ താഴെ വരുന്ന വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ വലിയൊരു വിഭാഗം യുവജനങ്ങളാണ്. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിലെ വളർച്ചയെ പ്രധാനമായും സ്വാധീനിക്കുക അവരാണെന്നു വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. പരമ്പരാഗത രീതികളെ ആശ്രയിക്കുന്നത് പുതിയ ബിസിനസസ് പ്രീമിയത്തെ ബാധിക്കും. കൂടാതെ, ഏജന്റുമാരുടെ ഉയർന്ന കമ്മീഷൻ ഘടനയും എൽഐസിയുടെ വിഹിതത്തെ ബാധിക്കുന്നുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗമായ ചെറുപ്പക്കാർ, ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാൻ ഡിജിറ്റൽ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗത രീതികളെ ഇപ്പോഴും ആശ്രയിക്കുന്നത് പ്രീമിയം വളർച്ചയെ ബാധിക്കുന്നു.

2022-23 കാലയളവിൽ, എൽഐസിയുടെ ആദ്യ വർഷ പ്രീമിയത്തിന്റെ 96 ശതമാനവും ഏജന്റുമാരിലൂടെയും ഇൻഷുറൻസ് ഉപദേശകരിലൂടെയും വന്നതാണ്. മറുവശത്ത്, പ്രധാന സ്വകാര്യ ഇൻഷുറൻസ് കമ്പനികളായ എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ആദ്യ വർഷപ്രീമിയത്തില്‍ യഥാക്രമം 18 ശതമാനവും 20 ശതമാനവും മാത്രമാണ് ഏജന്റുമാർ മുഖേന വന്നിട്ടുള്ളത്.

“ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഡിജിറ്റൽ സംരംഭങ്ങൾ അവർക്ക് എൽഐസിയെക്കാൾ മുൻതൂക്കം നൽകുന്നുണ്ട്. ഡിജിറ്റൽ സൊല്യൂഷനുകൾ, ക്ലെയിമുകളുടെ തത്സമയ ട്രാക്കിംഗ്, ഉപഭോക്താക്കളുമായുള്ള വെർച്വൽ മീറ്റിംഗുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെയും ഏജന്റുമാരെയും എളുപ്പത്തിൽ വിവരങ്ങൾ കൈ മാറാൻ സഹായിക്കുന്നുണ്ട്, ”ഗ്ലോബൽ ഡാറ്റയിലെ ഇൻഷുറൻസ് അനലിസ്റ്റ് മനോഗ്ന വംഗരി പറഞ്ഞു.