30 Oct 2025 4:24 PM IST
Summary
പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.
പ്രവാസികള്‍ക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാനുള്ള സമയപരിധി അവസാനിക്കുന്നു. ആരോഗ്യ, അപകട ഇൻഷുറൻസിൽ അംഗമാകാനുള്ള സമയപരിധി ഒക്ടോബർ 31ന് അവസാനിക്കും. നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പദ്ധതിയിൽ അംഗങ്ങളാകാം.
ഇൻഷുറൻസ് പദ്ധതിയായതിനാൽ രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞാൽ പിന്നീട് ഒരു വർഷം കഴിഞ്ഞാലേ അംഗമാകാനാകൂ. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ‘നോര്‍ക്ക കെയര്‍’ പദ്ധതിക്ക് കീഴിൽ ലഭ്യമാണ്. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
കേരളത്തിലെ 500 ലധികം ആശുപത്രികളടക്കം രാജ്യത്തെ 16000 ആശുപത്രികളിൽ പ്രവാസികേരളീയര്‍ക്ക് പണ രഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും.
ആവശ്യമായ രേഖകൾ എന്തൊക്കെ?
നോര്‍ക്ക പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം. ഈ മാസം 22 വരെരെയായിരുന്നു നോർക്ക കെയർ രജിട്രേഷനായി തീയതി നിശ്ചയിച്ചിരുന്നതെങ്കിലും പലർക്കും രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് തീയതി ഈ മാസം 31-ലേക്ക് നീട്ടുകയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
