image

24 Nov 2023 7:54 AM GMT

Loans

ഒരല്‍പ്പം കരുതലില്‍ മികച്ച വായ്പകള്‍ നേടാം

MyFin Desk

home loans villains, better loans can be obtained with a little savings
X

Summary

  • ഉത്സവ സീസണുകള്‍ അവസാന ഘട്ടത്തിലോട്ട് അടുക്കുമ്പോഴും ബാങ്കുകള്‍ നല്‍കുന്ന ഓഫറുകള്‍ ഇപ്പോഴും തുടരുകയാണ്.
  • ബാങ്ക് ഓഫ് ബറോഡയുടെ ഫെസ്റ്റിവന്‍സ ഓഫറുകളില്‍ പ്രതിവര്‍ഷം 8.4 ശതമാനം മുതല്‍ ഭവന വായ്പാ നിരക്കുകള്‍ തുടങ്ങുന്നു.


ഭവന വായ്പകളുടെ മത്സരാധിഷ്ഠിത കാലത്ത് പലിശ നിരക്കുകളാണ് ഏത് ബാങ്കുകളെ സമീപിക്കണമെന്ന് തീരുമാനിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ചില ബാങ്കുകളും അവയുടെ പലിശ നിരക്കും നമുക്ക് പരിശോധിക്കാം. ബാങ്ക് ഓഫ് ഇന്ത്യ- മത്സരാധിഷ്ഠിത പലിശ നിരക്കില്‍ മുന്‍ നിരയിലുള്ള ബാങ്കുകളിലൊന്നാണ് ഇത്. 30 ലക്ഷം വരെയുള്ള തുകയ്ക്ക് 8.30 ശതമാനമാണ് ബാങ്ക് ഈടാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കുറഞ്ഞ നിരക്ക് 8.40 ശതമാനമാണ്. . വിവധ കാലയളവുകളിലായി 8.35 ശതമാനം പലിശ നിരക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് നിലവില്‍ മോര്‍ട്ട്‌ഗേജുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ നല്‍കുന്നുണ്ട്.

ഏറ്റവും കുറഞ്ഞ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നതില്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്നിട്ട് നില്‍ക്കുമ്പോള്‍ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക്, എന്നിവ 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 8.40 ശതമാനം മുതല്‍ 10.15 ശതമാനം വരെയാണ്. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് (പിഎന്‍ബി)യുടെ നിരക്കുകള്‍ 8.45 ശതമാനത്തിനും 10.25 ശതമാനത്തിനും ഇടയിലാണ്.

പൊതുമേഖലാ ബാങ്കുകള്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്. യുസിഒ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ പരിശോധിച്ചാല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റവും മുന്നില്‍. 30 ലക്ഷം മുതൽ 77 ലക്ഷം വരെ 8.45 ശതമാനം മുതല്‍ 11.15 ശതമാനം വരെയാണ് ഈടാക്കുന്നത്.

കാനറാ ബാങ്ക് 30 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് 8.50 ശതമാനം മുതല്‍ 11.25 ശതമാനം വരെയാണ് പലിശ, അതേസമയം 30 ലക്ഷത്തിനു മുകളിൽ 75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.45 -11.25 ശതമാനമാണ് പലിശ നിരക്ക്. 75 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 8.40 ശതമാനം മുതല്‍ 11.15 ശതമാനം വരെയാണ് പലിശ വരുന്നത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്കുകള്‍ കൂടുതല്‍ ആശ്വാസാവഹമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 8.45 ശതമാനം മുതല്‍ 9.80 ശതമാനം വരെയാണ് പലിശയുള്ളത്. ഉത്സവ സീസണുകള്‍ അവസാന ഘട്ടത്തിലോട്ട് അടുക്കുമ്പോഴും ബാങ്കുകള്‍ നല്‍കുന്ന ഓഫറുകള്‍ ഇപ്പോഴും തുടരുകയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ദീപാവലി ധമാക്ക 2023 ഫെസ്റ്റിവല്‍ ഓഫര്‍, മുന്‍കൂര്‍/പ്രോസസിംഗ് ഫീസും ഡോക്യുമെന്റേഷന്‍ ചാര്‍ജുകളും പൂര്‍ണ്ണമായും ഒഴിവാക്കി 8.4 ശതമാനം പലിശയ്ക്ക് ഭവനവായ്പകള്‍ നല്‍കുന്നു. ഇത് ഈ നവംബര്‍ 30 വരെ സാധുതയുള്ളതാണ്.

ബാങ്ക് ഓഫ് ബറോഡയുടെ ഫെസ്റ്റിവന്‍സ ഓഫറുകളില്‍ പ്രതിവര്‍ഷം 8.4 ശതമാനം മുതല്‍ ഭവന വായ്പാ നിരക്കുകള്‍ തുടങ്ങുന്നു. ഏറ്റെടുക്കലുകള്‍ക്കും പൂര്‍ണ്ണമായി പൂര്‍ത്തിയാക്കിയതും അല്ലെങ്കില്‍ സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്കും ബാധകമാണ്. ഈ ഡിസംബര്‍ 31 വരെ ലഭ്യമായ പ്രത്യേക ഓഫറുകളില്‍ പൂജ്യമായ പ്രോസസ്സിംഗ് ഫീസും മുന്‍കൂര്‍ ഫീസും ഉള്‍പ്പെടുന്നു.

സ്വകാര്യ ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യമേഖലാ ബാങ്കുകള്‍ പൊതുവേ ഉയര്‍ന്ന നിരക്കിലാണ് ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ എച്ച്ഡിഎഫ്സി ബാങ്ക് 8.35 ശതമാനം മുതല്‍ ആരംഭിക്കുന്ന വായ്പാ നിരക്കുകളുമായി വേറിട്ടുനില്‍ക്കുന്നു. കൂടാതെ എച്ച്എസ്ബിസി വിവിധ കാലയളവുകളിലായി 8.45 ശതമാനം മുതല്‍ ഭവനവായ്പ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുള്‍പ്പെടെ മറ്റ് പ്രമുഖ സ്വകാര്യ വായ്പാ ദാതാക്കള്‍ 8.7 ശതമാനം മുതല്‍ മത്സര പലിശയ്ക്ക് ഭവന വായ്പകള്‍ നല്‍കുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കര്‍ണാടക ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷമി ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റലൈല്‍ ബാങ്ക് , ബന്ധന്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവയില്‍

സിറ്റി യൂണിയന്‍ ബാങ്കിന്റെ പലിശ നിരക്ക് ഇത്തരത്തിലുള്ളതാണ് 30 ലക്ഷം മുതല്‍ 75 ലക്ഷത്തിന് മുകളില്‍ വരുന്നവയ്ക്ക് 12.25 ശതമാനം മുതല്‍ 14.75 വരെ ഈടാക്കുന്നുണ്ട്. ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, സിഎസ്ബിസി ബാങ്ക് എന്നിവ 13 പരമാവധി 13 ശതമാനവും അതില്‍ കൂടുതലും പലിശയായി ഭവന വായ്പകള്‍ക്ക് ഈടാക്കുന്നുണ്ട്.

ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍

മുന്‍നിര എച്ച്എഫ്സികള്‍, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് എന്നിവ 8.50 ശതമാനം മുതല്‍ മത്സര നിരക്കുകള്‍ നല്‍കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 8.40 ശതമാനം മുതല്‍ 10.75 ശതമാനം വരെയാണ് പലിശ നിരക്ക്.