image

25 Oct 2023 7:18 AM GMT

Loans

വായ്പകളല്ല; തിരിച്ചടവാണു പ്രശ്‌നം

MyFin Desk

Avoid loan defaults
X

Summary

  • നിയന്ത്രണമില്ലാതെ വായ്പകൾ തിരിച്ചടക്കാൻ ശ്രദ്ധിക്കണം
  • വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ വായ്പ എടുക്കരുത്
  • തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും


അടിയന്തിര സാഹചര്യത്തില്‍ ഫണ്ട് സ്വരൂപിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് വ്യക്തിഗത വായ്പകള്‍. പക്ഷേ, ഒന്നിലധികം വായ്പകള്‍ എടുക്കുന്നതു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ? ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കുമോ? ഇല്ലായെന്നു പറയാം. പക്ഷേ തിരിച്ചടവാണ് പ്രശ്‌നം. അതില്‍ വീഴ്ച വരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

വ്യക്തിഗത ലോണുകള്‍ എടുക്കുന്നതിനു നിയന്ത്രണം ഇല്ലായെന്നതു ശരിതന്നെ. വായ്പ ആവശ്യപ്പെടുന്ന ആളിന് യോഗ്യത ഉണ്ടെങ്കില്‍ വ്യക്തിഗത വായ്പകള്‍ ലഭിക്കും. എന്നാല്‍ നിയന്ത്രണമില്ലാതെ വായ്പകള്‍ എടുക്കുന്നത് പിന്നീട് ജീവിതത്തില്‍ വിനയായേക്കാം.

വരുമാനത്തിന്റെ 50 ശതമാനം കൂടരുത്

ഒരാളുടെ വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ വായ്പ തിരിച്ചടവിനായി നീക്കിവെച്ചിട്ടുണ്ടെങ്കില്‍ വായ്പദാതാവ് നിങ്ങള്‍ക്ക് വായ്പ തരാന്‍ മടിക്കും. ഒന്നിലധികം വായ്പകള്‍ കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കും. അത്യാവശ്യകാര്യങ്ങള്‍ സംഭവിച്ചാല്‍ മാറ്റി വയ്ക്കുക ഈ വായ്പാ തിരിച്ചടവായിരിക്കും. ക്രമേണ ഒരു വ്യക്തിയെ ഇതു കടക്കെണിയിലേക്ക് നയിക്കും. സാധാരണ ജീവിതത്തില്‍ കണ്ടുവരുന്ന സംഗതിയാണിത്.

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും

വായ്പകള്‍ ലഭിക്കുന്നതിനു ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായക ഘടകം ആണിപ്പോള്‍. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ ഇടയാക്കും. സുരക്ഷിതമായ വായ്പക്കുള്ള യോഗ്യത മാത്രമല്ല, ഭാവിയില്‍ കൂടുതല്‍ വായ്പകള്‍ ലഭിക്കുന്നതിനും മികച്ച ക്രെഡിറ്റ് സ്‌കോര്‍ സഹായകമാകും. എത്ര വായ്പ എന്നതല്ല, കൃത്യമായ അടവാണ് മികച്ച ക്രെഡിറ്റ് സ്‌കോറിന് ആധാരം.

പലിശ ഭാരം വര്‍ധിക്കും

ഒന്നിലധികം വ്യക്തിഗത വായ്പകള്‍ ഒരാളുടെ പലിശ ഭാരവും വര്‍ധിപ്പിക്കുന്നു. നിലവിലുള്ള വായ്പയേക്കാള്‍ കൂടുതല്‍ വായ്പ എടുക്കേണ്ടി വന്നാല്‍ കുറഞ്ഞ പലിശ നിരക്കുള്ള വായ്പകള്‍ക്കായി സമീപിക്കാം. കുറഞ്ഞ പലിശയിലുള്ള വായ്പയുടെ മുഖ്യ മാനദണ്ഡങ്ങളിലൊന്നാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍.

ബദലുകള്‍ തേടണം

വ്യക്തിഗത വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകള്‍ ഈടാക്കാറുണ്ട്. ഉയര്‍ന്ന പലിശ നിരക്കുള്ള വ്യക്തിഗത വായ്പകള്‍ കഴിവതും ഒഴിവാക്കുക. ഒന്നിലധികം വായ്പകള്‍ വഴി സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു പകം അവ നിറവേറ്റാനോ നീട്ടി വയ്ക്കുവാനോ മാര്‍ഗമുണ്ടോയെന്ന് ആരായുക. കഴിവതും നല്ല കടങ്ങള്‍ ( ആസ്തിയുണ്ടാക്കാനുള്ള വായ്പകള്‍) മാത്രം എടുക്കുക.

കൃത്യമായ ബജറ്റ് ഉണ്ടാക്കല്‍, എമര്‍ജന്‍സി ഫണ്ടുകള്‍ സൃഷ്ടിക്കല്‍, കുടുംബങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടല്‍, ചിട്ടികൾ തുടങ്ങിയ മറ്റു മാര്‍ഗങ്ങള്‍ തേടാം.