image

21 March 2024 12:45 PM GMT

Pension

എന്‍പിഎസില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ആധാറും

MyFin Desk

എന്‍പിഎസില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ആധാറും
X

Summary

  • എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നതാണ് എന്‍പിഎസിന്റെ ലക്ഷ്യം
  • സുരക്ഷിതത്വം ഉറപ്പാക്കാനാണ് പുതിയ നീക്കം
  • നിലവിലുള്ള യൂസര്‍ ഐഡിക്കും പാസ് വേര്‍ഡിനും പുറമേയാണ് പുതിയ രീതി


നാഷണല്‍ പെന്‍ഷന്‍ സംവിധാനത്തില്‍ ലോഗിന്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അല്‍പ്പമൊന്ന് കടുപ്പിച്ചിരിക്കുകയാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്ആര്‍ഡിഎഐ). പുതിയ ഒരു സുരക്ഷ ക്രമീകരണമാണ് എന്‍പിഎസ് ലോഗിന്‍ പ്രക്രിയയില്‍ വരുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ റെക്കോഡി കീപ്പിംഗ് ഏജന്‍സി (സിആര്‍എ)യില്‍ പ്രവേശിക്കണമെങ്കില്‍ ടു-ഫാക്ടര്‍ ആധാര്‍ ഓതന്റിഫിക്കേഷന്‍ അത്യാവശ്യമാണ്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പിലാക്കുമെന്നാണ് പിഎഫ്ആര്‍ഡിഎയുടെ മാര്‍ച്ച് 15 ലെ സര്‍ക്കലുറില്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവയ്ക്കു പുറമേയാണ് ഈ സുരക്ഷ മാര്‍ഗം കൂടി കൊണ്ടുവന്നിരിക്കുന്നത്. ആധാര്‍ അടിസ്ഥാനമാക്കുള്ള ലോഗിന്‍ നടപ്പിലാക്കണമെങ്കില്‍ സിആര്‍എ യൂസര്‍ ഐഡിയുമായി ആധാര്‍ ലിങ്ക് ചെയ്യണം.

എങ്ങനെയാണ് പുതിയ രീതിയില്‍ എന്‍പിഎസില്‍
ലോഗിന്‍ ചെയ്യുന്നതെന്നു നോക്കാം

* എന്‍പിഎസ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം

*ലോഗിന്‍ ഓപ്ഷന്‍ തെരെഞ്ഞെടുക്കാം

*PRAIN/IPIN എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ഒരു വിന്‍ഡോ തുറക്കും

*യൂസര്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം

*വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം

*ആധാര്‍ വെരിഫിക്കേഷനുള്ള വിന്‍ഡോ തുറന്നു വരും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും

*ഒടിപി നല്‍കാം

*എന്‍പിഎസ് അക്കൗണ്ടിലേക്ക് പ്രവേശിക്കാം