24 Feb 2026 3:03 PM IST
ഇപിഎഫ് വരിക്കാര്‍ക്ക് ആശ്വാസം; പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ പണം നേരിട്ട് ബാങ്കിലെത്തും
MyFin Desk
Summary
1000 രൂപ വരെ ബാലന്‍സുള്ള അക്കൗണ്ടുകളിലെ പണമാണ് റീഫണ്ട് ചെയ്യുന്നത്
പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലെ പണം വരിക്കാര്‍ക്ക് ലഭിക്കാന്‍ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പണമടയ്ക്കാത്തതിനാലോ മറ്റ് കാരണങ്ങളാലോ നിഷ്‌ക്രിയമായ, 1000 രൂപ വരെ ബാലന്‍സുള്ള അക്കൗണ്ടുകളിലേക്കാണ് പണം റീഫണ്ട് ചെയ്യുന്നത്.
ആറ് ലക്ഷത്തിലധികം ഇപിഎഫ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പണം തിരികെ ലഭിക്കുന്നതിനായി വരിക്കാര്‍ പ്രത്യേകമായി ക്ലെയിം ഫയല്‍ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തുകയാണ് ചെയ്യുന്നത്. പണം റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും സര്‍ക്കാര്‍ പറയുന്നുണ്ട്. 1000 രൂപവരെയുള്ള ബാലന്‍സുകള്‍ മാത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതില്‍ കൂടുതല്‍ തുക അക്കൗണ്ടിലുണ്ടെങ്കില്‍ നിലവിലുള്ള ക്ലെയിം നടപടികള്‍ പാലിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് വിഹിതം അടച്ചില്ലെങ്കില്‍ അക്കൗണ്ട് നിഷ്‌ക്രിയമാകും.എന്നാല്‍, ചട്ടം അനുസരിച്ച് പലിശ ലഭിച്ചുകൊണ്ടിരിക്കും.
ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പോര്‍ട്ടല്‍ വഴി വരിക്കാര്‍ക്ക് അവരുടെ അക്കൗണ്ടിന്റെ നില എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. ആദ്യം ഔദ്യോഗിക ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദര്‍ശിക്കുക 'സേവനങ്ങള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക ‘ഫോർ എംപ്ലോയീസ് ’ എന്നത് തെരഞ്ഞെടുക്കുക യുഎഎന്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക ‘വ്യൂ പാസ്ബുക്ക് ’എന്നതിലേക്ക് പോകുക. മൂന്ന് വര്‍ഷമായി സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായതായി അടയാളപ്പെടുത്തിയേക്കാം. ഉമാംഗ് ആപ്പ് വഴിയും പരിശോധിക്കാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
