image

11 May 2022 10:30 AM IST

Podcast

സ്വർണ്ണം എന്ന അതിശയലോഹം

MyFin Radio

സ്വർണ്ണം എന്ന അതിശയലോഹം
X

Summary

എത്ര പറഞ്ഞാലും തീരാത്ത  എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് സ്വർണത്തെക്കുറിച്ചുള്ള വർത്തമാനം. അത്രയേറെ ആഴത്തിലും പരപ്പിലും സ്വർണ്ണവിശേഷങ്ങൾ വ്യാപിച്ചുകിടക്കുന്നു. കുഴിച്ചാലും കുഴിച്ചാലും തീരാത്ത ഖനി വിസ്മയങ്ങളായിരിക്കാം ഓരോ തരി സ്വർണ്ണത്തിനും പറയാനുണ്ടാവുക. ആഭരണമായും, നാണയമായും സ്വത്തായും പണയ വസ്തുവായുമെല്ലാം മാറിയ  ഈ മഞ്ഞ ലോഹത്തിന്റെ  പ്രാധാന്യം ഓരോ നിമിഷം തോറും കൂടിക്കൊണ്ടേയിരിക്കുന്നു. സ്വർണ്ണത്തിന്റെ ചരിത്രം സുദീർഘമാണ്. എളുപ്പത്തിലോ പെട്ടെന്നു പറഞ്ഞു തീരാവുന്ന ഒന്നല്ല. മൈഫിന് റേഡിയോ സ്വർണ്ണത്തിന്റെ വിസ്മയാവഹമായ വിശേഷങ്ങൾ പറഞ്ഞു തുടങ്ങുകയാണ് . ഈ എപ്പിസോഡ് […]


എത്ര പറഞ്ഞാലും തീരാത്ത എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് സ്വർണത്തെക്കുറിച്ചുള്ള വർത്തമാനം. അത്രയേറെ ആഴത്തിലും പരപ്പിലും സ്വർണ്ണവിശേഷങ്ങൾ വ്യാപിച്ചുകിടക്കുന്നു. കുഴിച്ചാലും കുഴിച്ചാലും തീരാത്ത ഖനി വിസ്മയങ്ങളായിരിക്കാം ഓരോ തരി സ്വർണ്ണത്തിനും പറയാനുണ്ടാവുക. ആഭരണമായും, നാണയമായും സ്വത്തായും പണയ വസ്തുവായുമെല്ലാം മാറിയ ഈ മഞ്ഞ ലോഹത്തിന്റെ പ്രാധാന്യം ഓരോ നിമിഷം തോറും കൂടിക്കൊണ്ടേയിരിക്കുന്നു.
സ്വർണ്ണത്തിന്റെ ചരിത്രം സുദീർഘമാണ്. എളുപ്പത്തിലോ പെട്ടെന്നു പറഞ്ഞു തീരാവുന്ന ഒന്നല്ല. മൈഫിന് റേഡിയോ സ്വർണ്ണത്തിന്റെ വിസ്മയാവഹമായ വിശേഷങ്ങൾ പറഞ്ഞു തുടങ്ങുകയാണ് . ഈ എപ്പിസോഡ് സ്വർണ്ണത്തിന്റെ ഏതെങ്കിലും ഒരു അടറിനെ ആധാരമാക്കിയുള്ള തല്ല മറിച്ചു സ്വർണത്തെ പൊതുവായി അടയാളപ്പെടുത്തുന്ന ഒരു പൈലറ്റ് എപ്പിസോഡ് മാത്രമാണ് . ഇനി വരുന്ന ഓരോ എപ്പിസോഡും സ്വർണ്ണത്തിന്റെ സൂക്ഷ്മവശങ്ങളെ കൃത്യമായി പറഞ്ഞു വയ്ക്കുന്ന തുടർ പരമ്പരകളായിരിക്കും. എന്നാൽ കേട്ട് തുടങ്ങാം. സ്വർണ്ണത്തിൽ ചാലിച്ചെടുത്ത വർത്തമാനങ്ങൾ.