image

31 July 2023 3:34 PM IST

Stock Market Updates

നേട്ടത്തിലേക്ക് തിരിച്ചെത്തി സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

sensex and nifty return
X

Summary

  • എൻടിപിസിയും ടെക് മഹീന്ദ്രയും മികച്ച നേട്ടം സ്വന്തമാക്കി
  • ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്ന് നേട്ടത്തില്‍
  • ധനകാര്യ ഓഹരികളില്‍ പൊതുവില്‍ പ്രകടമായത് ഇടിവ്


തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കിന്‍റെ ബലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തി. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 347.95 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 66,508.15ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 94.85 പോയിന്റ് അഥവാ 0.48 ശതമാനം വളര്‍ച്ചയോടെ 19,740.90ൽ എത്തി. ഐടി, മെറ്റൽ സൂചികകളാണ് ഇന്ന് പ്രധാനമായും വിപണിയെ മുന്നോട്ട് നയിക്കുന്നത്. എൻടിപിസിയും ടെക് മഹീന്ദ്രയും മികച്ച നേട്ടം സ്വന്തമാക്കി.

സെൻസെക്‌സ് പാക്കിൽ, എൻടിപിസി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്‍റ്സ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ, ഉപഭോക്തൃ ഉല്‍പ്പന്ന മേഖലകളിലെ ഓഹരികള്‍ പൊതുവേ നഷ്ടത്തിലായിരുന്നു.

ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചൈന , ഹോംഗ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളിലെ വിപണികള്‍ നേട്ടത്തിലാണെങ്കില്‍ തായ്വാന്‍ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യുഎസിലെ പ്രധാന വിപണികളായ ഡൌ ജോണ്‍സ്, നാസ്‍ഡാഖ്, എസ്‍ & പി എന്നിവ നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 1,023.91 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്നാണ് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ബി‌എസ്‌ഇ ബെഞ്ച്മാർക്ക് 106.62 പോയിന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 66,160.20ൽ എത്തി. നിഫ്റ്റി 13.85 പോയിന്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 19,646.05 ൽ എത്തി.