8 Feb 2022 6:45 AM IST
Summary
ഡെല്‍ഹി: ആഗോള തലത്തിലുള്ള ഏത് ചലനങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്പത്തിക ഇളവുകള്‍ പിന്‍വലിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ഉള്‍പ്പെടെയുള്ള ആഗോള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരാമര്‍ശം. ഈ മാറ്റങ്ങളൊന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യവസായ സ്ഥാപനമായ ഫിക്കിയുമായി ബജറ്റിന് ശേഷം നടത്തിയ ചര്‍ച്ചയില്‍ സമ്പദ് വ്യവസ്ഥയിലെ വീണ്ടെടുക്കല്‍ പ്രയോജനപ്പെടുത്താനും നിക്ഷേപം വര്‍ധിപ്പിക്കാനും അവര്‍ കോര്‍പറേറ്റുകളോട് ആവശ്യപ്പെട്ടു. […]
ഡെല്‍ഹി: ആഗോള തലത്തിലുള്ള ഏത് ചലനങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സാമ്പത്തിക ഇളവുകള്‍ പിന്‍വലിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ഉള്‍പ്പെടെയുള്ള ആഗോള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരാമര്‍ശം. ഈ മാറ്റങ്ങളൊന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യവസായ സ്ഥാപനമായ ഫിക്കിയുമായി ബജറ്റിന് ശേഷം നടത്തിയ ചര്‍ച്ചയില്‍ സമ്പദ് വ്യവസ്ഥയിലെ വീണ്ടെടുക്കല്‍ പ്രയോജനപ്പെടുത്താനും നിക്ഷേപം വര്‍ധിപ്പിക്കാനും അവര്‍ കോര്‍പറേറ്റുകളോട് ആവശ്യപ്പെട്ടു.
ടീം ഇന്ത്യ എന്ന നിലയില്‍ ഉയരേണ്ട സമയമാണിത്. സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം വളരെ വ്യക്തമായ ഒരു ഘട്ടത്തിലാണ് നാം. അതിനാല്‍ ഈ വീണ്ടെടുക്കലിലൂടെ വലിയ സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ സ്ഥാപിക്കാന്‍ സാധിക്കും. മാത്രമല്ല അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇത് തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
മഹാമാരിക്ക് ശേഷം ലോകക്രമം മാറിയിരിക്കുന്നു. ഇത്തവണ ഇന്ത്യക്ക് സാധ്യതകള്‍ നഷ്ടമാകുന്നില്ലെന്ന് വ്യവസായ നേതൃത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യ തീര്‍ച്ചയായും മുന്നോട്ട് കുതിക്കുകയും മികച്ച സുസ്ഥിര വളര്‍ച്ചാ നിലവാരത്തിലെത്തുകയും ചെയ്യുമെന്നും 2047 ന് മുമ്പ് രാജ്യം വികസിതവും സമ്പൂര്‍ണവുമായ സമ്പത്തുള്ള രാജ്യങ്ങളില്‍ ഒന്നായി നിലകൊള്ളുമെന്നുമുള്ള ആത്മവിശ്വാസം അവര്‍ പ്രകടിപ്പിച്ചു.
ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ ബോണ്ട് പര്‍ച്ചേസിംഗ് പ്രോഗ്രാം മാര്‍ച്ചില്‍ അവസാനിപ്പിക്കാനും അതിനുശേഷം പലിശ നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനിച്ചുകഴിഞ്ഞു. ഇന്ത്യയെ പോലുള്ള വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് മികച്ച പണ ലഭ്യതയുണ്ട്. വന്‍ തോതിലുള്ള വിദേശ ഫണ്ടുകളാണ് ഈ സമ്പദ് വ്യവസ്ഥകളിലേക്ക് എത്തുന്നത്.
എന്നിരുന്നാലും, യുഎസ് ഫെഡ് ആസ്തികള്‍ വാങ്ങുന്നത് കുറയ്ക്കുന്നതിനാല്‍ വലിയ ഫണ്ട് ഒഴുക്കിന്റെ ഭീഷണിയും ഈ സമ്പദ് വ്യവസ്ഥകള്‍ നേരിടേണ്ടിവരും, അവർ കൂട്ടിച്ചേർത്തു.
പഠിക്കാം & സമ്പാദിക്കാം
Home
