image

17 Feb 2022 9:02 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 75.11 ആയി കുറഞ്ഞു

Agencies

ഡോളറിനെതിരെ രൂപയുടെ മൂല്യം 75.11 ആയി കുറഞ്ഞു
X

Summary

വിദേശനാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും റഷ്യ ഉക്രൈയ്ന്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎസ് കറന്‍സിയ്ക്കെതിരെ രൂപയുടെ മൂല്യം 75.11 ആയി കുറഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധനവും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കകളും പ്രാദേശിക യൂണിറ്റിനെ ബാധിച്ചതായി ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ, അമേരിക്കന്‍ ഡോളറിനെതിരെ 74.94 ല്‍ ആരംഭിച്ചെങ്കിലും പിന്നീട് 75.18 എന്ന നിലയിലേക്ക് താഴ്ന്നു. എങ്കിലും, ലോക്കല്‍ യൂണിറ്റ് 75.11 ല്‍ ക്ലോസ് ചെയ്തു. ഇന്നലെ ഇത് […]


വിദേശനാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും റഷ്യ ഉക്രൈയ്ന്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎസ് കറന്‍സിയ്ക്കെതിരെ രൂപയുടെ മൂല്യം 75.11 ആയി കുറഞ്ഞു.

ക്രൂഡ് ഓയില്‍ വില വര്‍ധനവും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കകളും പ്രാദേശിക യൂണിറ്റിനെ ബാധിച്ചതായി ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ, അമേരിക്കന്‍ ഡോളറിനെതിരെ 74.94 ല്‍ ആരംഭിച്ചെങ്കിലും പിന്നീട് 75.18 എന്ന നിലയിലേക്ക് താഴ്ന്നു.

എങ്കിലും, ലോക്കല്‍ യൂണിറ്റ് 75.11 ല്‍ ക്ലോസ് ചെയ്തു. ഇന്നലെ ഇത് 75.09 ലാണ് ക്ലോസ് ചെയ്തത്. താരതമ്യേന 2 പൈസയുടെ കുറവിനേയാണിത് സൂചിപ്പിക്കുന്നത്.

ഫെഡറല്‍ റിസര്‍വ് മാര്‍ച്ചില്‍ പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുള്ളതിനാലും റഷ്യ ഉക്രൈയ്ന്‍ പ്രശ്‌നവുമാണ് രൂപയുടെ മൂല്യം 75 നടുത്ത നിലയില്‍ തന്നെ തുടരാനുള്ള പ്രധാന കാരണമെന്ന് എച്ചഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് ദിലീപ് പാര്‍മര്‍ പറഞ്ഞു.

ഡോളറിന്റെ മൂല്യം 74.90 നും 75 നുമിടയില്‍ നില്‍ക്കാനാണ് സാധ്യത. അതേസമയം ഇത് 75.70 ലേക്ക് കടക്കുമോ എന്നത് വലിയ ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

കിഴക്കന്‍ യൂറോപ്പിലെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നതു വരെ നിക്ഷേപകരുടെ ആശങ്ക തുടരും.