18 Feb 2022 3:37 AM IST
Summary
ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരെയുള്ള സെബിയുടെ വിപണി വിലക്ക് പാപ്പരത്വ നടപടിയിലൂടെ കടന്നു പോകുന്ന റിലയന്‍സ് ക്യാപിറ്റലിനേൽപ്പിക്കുന്ന സാമ്പത്തിക ആഘാതം എത്രത്തോളമായിരിക്കുമെന്നു പറയാനാകില്ലെന്ന് കമ്പനി. മൂലധന വിപണി ചട്ടങ്ങളുടെ ലംഘനം ആരോപിച്ചാണ് ഫെബ്രുവരി 11ന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി റിലയന്‍സ് ക്യാപിറ്റലിന്റെ പ്രൊമോട്ടറായ അനില്‍ അംബാനിക്കും മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഓ) ആയ അമിത് ബപ്നയ്ക്കുമെതിരെ ഇടക്കാല ഉത്തരവും ഷോകോസ് നോട്ടീസും പുറപ്പെടുവിച്ചത്. "ഇടക്കാല ഉത്തരവിനെ തുടർന്ന് കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം എത്രത്തോളമായിരിക്കുമെന്നു ആരംഭഘട്ടത്തില്‍ കണക്കുകൂട്ടാനാവില്ലെന്ന്" റിലയന്‍സ് […]
ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരെയുള്ള സെബിയുടെ വിപണി വിലക്ക് പാപ്പരത്വ നടപടിയിലൂടെ കടന്നു പോകുന്ന റിലയന്‍സ് ക്യാപിറ്റലിനേൽപ്പിക്കുന്ന സാമ്പത്തിക ആഘാതം എത്രത്തോളമായിരിക്കുമെന്നു പറയാനാകില്ലെന്ന് കമ്പനി.
മൂലധന വിപണി ചട്ടങ്ങളുടെ ലംഘനം ആരോപിച്ചാണ് ഫെബ്രുവരി 11ന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി റിലയന്‍സ് ക്യാപിറ്റലിന്റെ പ്രൊമോട്ടറായ അനില്‍ അംബാനിക്കും മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഓ) ആയ അമിത് ബപ്നയ്ക്കുമെതിരെ ഇടക്കാല ഉത്തരവും ഷോകോസ് നോട്ടീസും പുറപ്പെടുവിച്ചത്.
"ഇടക്കാല ഉത്തരവിനെ തുടർന്ന് കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം എത്രത്തോളമായിരിക്കുമെന്നു ആരംഭഘട്ടത്തില്‍ കണക്കുകൂട്ടാനാവില്ലെന്ന്" റിലയന്‍സ് ക്യാപിറ്റല്‍ തങ്ങളുടെ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
കൂടാതെ, പാപ്പരത്വ നിയമ പ്രകാരം, കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസിന് (സിഐആര്‍പി) വിധേയരായിക്കൊണ്ടിരിക്കുന്ന കമ്പനി ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിക്കൊണ്ടിരിക്കയാണെന്നും പറഞ്ഞു.
റിലയന്‍സ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനും അനില്‍ അംബാനിക്കും മറ്റ് മൂന്നു പേർക്കുമെതിരെയാണ് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്നും പണം തട്ടിയെടുത്തെന്നാരോപിച്ചു സെബി വിലക്ക് ഏര്‍പ്പെടുത്തിയത്.
റെഗുലേറ്റര്‍ ഈ വ്യക്തികളെ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇടനിലക്കാരന്‍, ഏതെങ്കിലും ലിസ്റ്റുചെയ്ത പൊതു കമ്പനി അല്ലെങ്കില്‍ ഏതെങ്കിലും പബ്ലിക്കിന്റെ ആക്ടിംഗ് ഡയറക്ടര്‍മാര്‍ / പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുമായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സഹകരിക്കുന്നതില്‍ നിന്നുമാണ് തടഞ്ഞിരിക്കുന്നത്.
2018-19 കാലയളവില്‍ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് വിവിധ കമ്പനികൾക്ക് വായ്പകള്‍ വിതരണം ചെയ്ത രീതിയെക്കുറിച്ചാണ് സെബി വിശദമായ പരിശോധിക്കുന്നത്.
ഫണ്ടുകള്‍ കടമെടുത്തതായി ആരോപിച്ച് ബാങ്കുകളില്‍ നിന്ന് ഒന്നിലധികം ഫ്രോഡ് മോണിറ്ററിംഗ് റിട്ടേണുകള്‍ (എഫ്എംആര്‍) കമ്പനിക്കെതിരെ ഉണ്ടായിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതു സംബന്ധിച്ച് റിലയന്‍സ് ക്യാപിറ്റല്‍ തിരിച്ചടവ് നടത്താനുണ്ട്.
സാമ്പത്തികമായി ദുര്‍ബലമായ വിവിധ കക്ഷികളെയും കമ്പനികളെയും റിലയന്‍സ് ക്യാപിറ്റല്‍ ഉപയോഗിച്ചതായും പരാതിയുണ്ട്. പ്രൊമോട്ടര്‍ കമ്പനിയായ റിലയന്‍സ് ക്യാപിറ്റലുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിലേക്ക് ഈ ഫണ്ടുകള്‍ വിനിയോഗിച്ചതായി കണ്ടെത്തി.
ഇന്നലെ (17 -02 -2022 ) റിലയന്‍സ് ക്യാപിറ്റലിന്റെ ഓഹരികള്‍ എൻഎസ്ഇ-യില്‍ 1.38 ശതമാനം ഇടിഞ്ഞു 14.25 രൂപയിലെത്തി.
https://www.myfinpoint.com/wp-admin/post.php?post=22607&action=edit&lang=ml-in
പഠിക്കാം & സമ്പാദിക്കാം
Home
