24 Feb 2022 5:09 AM IST
Summary
ഡിസി ഡെവലപ്പ്മെന്റ് ഹൈദരാബാദ് പ്രൈവറ്റ് ലിമിറ്റഡ്, നൈഡാ ഡാറ്റാ സെന്റര്‍ ലിമിറ്റഡ് (എന്‍ഡിസിഎല്‍) എന്നീ കമ്പനികളിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുന്നുവെന്നറിയിച്ച് അദാനി എന്റര്‍പ്രൈസ്. അദാനി കണക്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഓഹരികള്‍ വില്‍ക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ്ഇയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദാനി കോണെക്സില്‍ 50 ശതമാനം ഓഹരിയാണ് അദാനി എന്റര്‍പ്രൈസ് ലിമിറ്റഡിനുള്ളത്. സംയുക്ത സംരംഭങ്ങളില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ തുടര്‍ച്ചയായി അദാനി ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടം […]
ഡിസി ഡെവലപ്പ്മെന്റ് ഹൈദരാബാദ് പ്രൈവറ്റ് ലിമിറ്റഡ്, നൈഡാ ഡാറ്റാ സെന്റര്‍ ലിമിറ്റഡ് (എന്‍ഡിസിഎല്‍) എന്നീ കമ്പനികളിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുന്നുവെന്നറിയിച്ച് അദാനി എന്റര്‍പ്രൈസ്. അദാനി കണക്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഓഹരികള്‍ വില്‍ക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ്ഇയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദാനി കോണെക്സില്‍ 50 ശതമാനം ഓഹരിയാണ് അദാനി എന്റര്‍പ്രൈസ് ലിമിറ്റഡിനുള്ളത്.
സംയുക്ത സംരംഭങ്ങളില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ തുടര്‍ച്ചയായി അദാനി ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (മുമ്പ് അദാനി എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്) ഒരു ചരക്ക് വ്യാപാര ബിസിനസായി 1988ല്‍ ഗൗതം അദാനിയാണ് സ്ഥാപിച്ചത്. പോര്‍ട്ട് മാനേജ്മെന്റ്, ഇലക്ട്രിക്ക് പവര്‍ ജനറേഷന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍, റിന്യുവബിള്‍ എനര്‍ജി, മൈനിംഗ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, പ്രകൃതിവാതകം, ഭക്ഷ്യ സംസ്‌കരണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള ബിസിനസുകളാണ് ഇതിലുള്‍പ്പെടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
