image

4 March 2022 4:57 AM IST

Corporates

സുനില്‍ അഗർവാൾ എൽ ഐ സി യുടെ സിഎഫ്ഒ

MyFin Desk

സുനില്‍ അഗർവാൾ എൽ ഐ സി  യുടെ സിഎഫ്ഒ
X

Summary

മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) സുനില്‍ അഗര്‍വാള്‍ ചുമതലയേറ്റു. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് നിയമനം. എല്‍ഐസിയുടെ ചരിത്രത്തില്‍ ആദ്യമാണ് പുറത്ത് നിന്നുള്ള വ്യക്തിയെ സിഎഫ്ഒ തസ്തികയില്‍ നിയമിക്കുന്നത്. എല്‍ഐസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശുഭാംഗി സഞ്ജയ് സോമനായിരുന്നു മുന്‍പ് സിഎഫ്ഒ. റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ 12 വര്‍ഷത്തോളം സിഎഫ്ഒ പദവിയിലിരുന്ന വ്യക്തിയാണ് അഗര്‍വാള്‍. ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ അഞ്ച് വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് […]


മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) സുനില്‍ അഗര്‍വാള്‍ ചുമതലയേറ്റു. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് നിയമനം. എല്‍ഐസിയുടെ ചരിത്രത്തില്‍ ആദ്യമാണ് പുറത്ത് നിന്നുള്ള വ്യക്തിയെ സിഎഫ്ഒ തസ്തികയില്‍ നിയമിക്കുന്നത്. എല്‍ഐസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശുഭാംഗി സഞ്ജയ് സോമനായിരുന്നു മുന്‍പ് സിഎഫ്ഒ. റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ 12 വര്‍ഷത്തോളം സിഎഫ്ഒ പദവിയിലിരുന്ന വ്യക്തിയാണ് അഗര്‍വാള്‍.

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ അഞ്ച് വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ സിഎഫ്ഒയെ നിയമിക്കുന്നതിന് എല്‍ഐസി അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങിയത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിവര്‍ഷം 75 ലക്ഷം രൂപയായിരിക്കും സിഎഫ്ഒയ്ക്ക് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷ കാലാവധിയിലാണ് നിയമനം. ഈ മാസം പ്രാരംഭ ഓഹരി വില്‍പന നടത്താനാണ് എല്‍ഐസി തീരുമാനിച്ചിരുന്നത്.