10 March 2022 5:40 AM IST
Summary
വാഷിങ്ടണ്‍ : റഷ്യയിലേക്കുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി റദ്ദാക്കിയെന്നറിയിച്ച് ആസോണ്‍. റഷ്യയിലും ബെലാറുസിലുമുള്ള ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ആമസോണ്‍ പ്രൈം സേവനം ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും തേര്‍ഡ് പാര്‍ട്ടി സെല്ലേഴ്സിനെ സ്വീകരിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗെയിമിംഗ് കമ്പനിയായ ഇഎ ഗെയിംസ്, സിഡി പ്രോജക്ട് റെഡ്, ടെക്ക് ടൂ, യൂബി സോഫ്റ്റ്, ആക്ടീവിഷന്‍ ബ്ലിസാര്‍ഡ്, എപിക്ക് ഗെയിംസ് എന്നീ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. മറ്റ് യുഎസ് ടെക്നോളജി സേവന ദാതാക്കളെ […]
വാഷിങ്ടണ്‍ : റഷ്യയിലേക്കുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി റദ്ദാക്കിയെന്നറിയിച്ച് ആസോണ്‍. റഷ്യയിലും ബെലാറുസിലുമുള്ള ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ആമസോണ്‍ പ്രൈം സേവനം ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും തേര്‍ഡ് പാര്‍ട്ടി സെല്ലേഴ്സിനെ സ്വീകരിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഗെയിമിംഗ് കമ്പനിയായ ഇഎ ഗെയിംസ്, സിഡി പ്രോജക്ട് റെഡ്, ടെക്ക് ടൂ, യൂബി സോഫ്റ്റ്, ആക്ടീവിഷന്‍ ബ്ലിസാര്‍ഡ്, എപിക്ക് ഗെയിംസ് എന്നീ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.
മറ്റ് യുഎസ് ടെക്നോളജി സേവന ദാതാക്കളെ പോലെ ഡാറ്റാ സെന്ററോ, ഓഫീസോ ആമസോണിന് റഷ്യയലില്ല. റഷ്യയില്‍ നിന്നും ബെലാറുസില്‍ നിന്നും പുതിയ ഉപഭോക്താക്കളെ സ്വീകരിക്കില്ലെന്ന് ആമസോണ്‍ വെബ് സര്‍വീസിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. യുക്രൈനിലെ വിവിധ എന്‍ജിഒകളുമായും മറ്റും സഹകരിച്ച് പ്രദേശത്ത് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
