20 March 2022 8:08 AM IST
Summary
ഡെല്‍ഹി : വൈദ്യത വാഹനങ്ങള്‍, ഇവയിലുപയോഗിക്കുന്ന ബാറ്ററി എന്നിവയുടെ നിര്‍മ്മാണത്തിനായി 150 ബില്യണ്‍ യെന്‍ (ഏകദേശം 10,445 കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കി ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 2026 ആകുമ്പോഴേയും നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുമെന്നും കമ്പനി ഇറക്കിയ അറിയിപ്പില്‍ പറയുന്നു. നീക്കത്തിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരും സുസൂക്കി കമ്പനിയും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക ഫോറത്തില്‍ വെച്ചാണ് ധാരണപത്രം ഒപ്പിട്ടത്. 'ചെറിയ […]
ഡെല്‍ഹി : വൈദ്യത വാഹനങ്ങള്‍, ഇവയിലുപയോഗിക്കുന്ന ബാറ്ററി എന്നിവയുടെ നിര്‍മ്മാണത്തിനായി 150 ബില്യണ്‍ യെന്‍ (ഏകദേശം 10,445 കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കി ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 2026 ആകുമ്പോഴേയും നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുമെന്നും കമ്പനി ഇറക്കിയ അറിയിപ്പില്‍ പറയുന്നു. നീക്കത്തിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരും സുസൂക്കി കമ്പനിയും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക ഫോറത്തില്‍ വെച്ചാണ് ധാരണപത്രം ഒപ്പിട്ടത്.
'ചെറിയ കാറുകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സുസുക്കിയുടെ ഭാവി ദൗത്യം. സ്വാശ്രയ ഇന്ത്യ (ആത്മ-നിര്‍ഭര്‍ ഭാരത്) യാഥാര്‍ത്ഥ്യമാക്കുന്നതിന് ഞങ്ങള്‍ ഇന്ത്യയില്‍ സജീവ നിക്ഷേപം തുടരുമെന്നും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ (എസ്എംസി) ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിരോ സുസുക്കി പറഞ്ഞു. കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ നിലവിലുള്ള പ്ലാന്റിന് സമീപമുള്ള സ്ഥലത്ത് ഇവി ബാറ്ററികള്‍ക്കായി ഒരു പ്ലാന്റ് നിര്‍മ്മിക്കും. ഇതിനായി 7,300 കോടി രൂപ നിക്ഷേപിക്കുമെന്നും വൈദ്യുത വാഹന നിര്‍മ്മാണം ഊര്‍ജ്ജിതമാക്കുന്നതിന് 3,100 കോടി രൂപ വകയിരുത്തുമെന്നും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടി കഴിഞ്ഞ ദിവസം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് വന്‍ നിക്ഷേപം നടക്കുമെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനകം ജപ്പാന്‍ ഇന്ത്യയില്‍ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ശനിയാഴ്ച്ച ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള ആറ് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നത്. ആഗോള ഓട്ടോമൊബൈല്‍ നിര്‍മ്മാണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇരുരാജ്യങ്ങളും വൈദ്യുത വാഹനങ്ങള്‍, ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ചും സഹകരണം ശക്തമാക്കുമെന്നും കേന്ദ്രം അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
