24 March 2022 5:49 AM IST
Summary
ഡെല്‍ഹി: ഫോളോ-ഓണ്‍ പബ്ലിക്ക് ഓഫറിംഗ് (എഫ്പിഒ) ന് മുന്നോടിയായി പ്രബലരായ (ആങ്കര്‍) നിക്ഷേപകരില്‍ നിന്നും 1,290 കോടി രൂപ സമാഹരിച്ച് രുചി സോയ ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളാണ്. രുചി സോയാസ്. പതഞ്ജലി ആയുര്‍വേദിന്റെ ഉടമസ്ഥതയിലുള്ള രുചി സോയ ഇന്‍ഡസ്്ട്രീസിന്റെ എഫ്പിഒ 4,300 കോടി രൂപ സമാഹരിക്കും. 2022 മാര്‍ച്ച് 28 ആണ് അവസാന തിയതി. 2019 ല്‍ പതഞ്ജലി ആയുര്‍വേദ് സോയാസ് ഏറ്റെടുത്തു. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഒരു ഇക്വിറ്റി ഷെയറിന് […]
ഡെല്‍ഹി: ഫോളോ-ഓണ്‍ പബ്ലിക്ക് ഓഫറിംഗ് (എഫ്പിഒ) ന് മുന്നോടിയായി പ്രബലരായ (ആങ്കര്‍) നിക്ഷേപകരില്‍ നിന്നും 1,290 കോടി രൂപ സമാഹരിച്ച് രുചി സോയ ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളാണ്. രുചി സോയാസ്.
പതഞ്ജലി ആയുര്‍വേദിന്റെ ഉടമസ്ഥതയിലുള്ള രുചി സോയ ഇന്‍ഡസ്്ട്രീസിന്റെ എഫ്പിഒ 4,300 കോടി രൂപ സമാഹരിക്കും. 2022 മാര്‍ച്ച് 28 ആണ് അവസാന തിയതി. 2019 ല്‍ പതഞ്ജലി ആയുര്‍വേദ് സോയാസ് ഏറ്റെടുത്തു. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഒരു ഇക്വിറ്റി ഷെയറിന് 650 രൂപ നിരക്കില്‍ 1.98 കോടി ഇക്വിറ്റി ഷെയറുകള്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
സൊസൈറ്റ് ജനറല്‍, ബിഎന്‍പി പാരിബസ്, ദി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, ഡിഫന്‍സ് പെന്‍ഷന്‍ ഫണ്ട്, യാസ് തകാഫുള്‍, പി ജെ എസ് സി, എം കെ കോഹൊഷന്‍, യു പി എസ് ഗ്രൂപ്പ്, ആല്‍ക്കെമി എന്നീ ആങ്കര്‍ നിക്ഷേപകര്‍ക്കാണ് വിഹിതം ലഭിച്ചിട്ടുള്ളത്. ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ഓഹരി വിതരണം ചെയ്യണമെന്ന സെബിയുടെ മാനദണ്ഡമനസരിച്ചാണ് ഇത്.
കമ്പനിയുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി വരുമാനം വിനിയോഗിക്കും. അതോടൊപ്പം വായ്പ തിരിച്ചടവ്, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍, എന്നിവയ്ക്കും ഉപയോഗിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
