image

26 March 2022 5:35 AM IST

Power

അനില്‍ അംബാനി ആർപിഎൽ, ആർഐ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു

Agencies

അനില്‍ അംബാനി ആർപിഎൽ, ആർഐ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു
X

Summary

ഡെല്‍ഹി: അനില്‍ അംബാനി റിലയന്‍സ് പവറിന്റേയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. അതേസമയം പൊതുയോഗത്തില്‍ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി റിലയന്‍സ് പവറിന്റേയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ബോര്‍ഡുകളില്‍ അഞ്ച് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടര്‍ എന്ന നിലയില്‍ അഡീഷണല്‍ ഡയറക്ടറായി രാഹുല്‍ സരിനെ നിയമിച്ചു. സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനില്‍ അംബാനി തങ്ങളുടെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. കൂടാതെ ലിസ്റ്റ് ചെയ്ത ഏതെങ്കിലും കമ്പനിയുമായി സഹകരിക്കുന്നതില്‍ നിന്നും സെബി അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. റിലയന്‍സ് […]


ഡെല്‍ഹി: അനില്‍ അംബാനി റിലയന്‍സ് പവറിന്റേയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.

അതേസമയം പൊതുയോഗത്തില്‍ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി റിലയന്‍സ് പവറിന്റേയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ബോര്‍ഡുകളില്‍ അഞ്ച് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടര്‍ എന്ന നിലയില്‍ അഡീഷണല്‍ ഡയറക്ടറായി രാഹുല്‍ സരിനെ നിയമിച്ചു.

സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനില്‍ അംബാനി തങ്ങളുടെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. കൂടാതെ ലിസ്റ്റ് ചെയ്ത ഏതെങ്കിലും കമ്പനിയുമായി സഹകരിക്കുന്നതില്‍ നിന്നും സെബി അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

റിലയന്‍സ് പവറിന്റെ ഓഹരി ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ +0.050 രൂപ (0.38%) താഴ്ന്ന് 13.05 രൂപയിൽ നിൽക്കുന്നു. റിലയന്‍സ് ഇൻഫ്രയുടെ ഓഹരികൾ 109.15 രൂപയിലും.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെയും അനില്‍ അംബാനിയെയും മറ്റ് മൂന്ന് വ്യക്തികളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് കമ്പനിയില്‍ നിന്ന് പണം തട്ടിയതിന് ഫെബ്രുവരിയില്‍ സെബി വിപണിയിൽ നിന്നും വിലക്കിയിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ എല്ലാ പങ്കാളികളുടെയും താല്‍പര്യം കണക്കിലെടുത്ത് കമ്പനിയെ നയിക്കാന്‍ അംബാനിയെ തിരികെ ക്ഷണിക്കുമെന്ന് കമ്പനി അറിയിച്ചു.