image

7 April 2022 6:45 AM IST

Corporates

20,000 ഇക്കോ വാനുകള്‍ തിരികെ വിളിച്ച് മാരുതി

MyFin Desk

maruti eeco
X

Summary

ഡെല്‍ഹി: വീല്‍ റിമ്മിന്റെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ മാരുതി തങ്ങളുടെ 20 ,000 ഇക്കോ വാനുകള്‍ തിരികെ വിളിക്കുന്നു. കമ്പനിയുടെ പതിവ് പരിശോധനയില്‍ വീല്‍ റിമ്മുമായി ബന്ധപ്പെട്ട നേരിയ അപാകം ശ്രദ്ധയില്‍ പെട്ടെന്നും ഇക്കോ വാനിന്റെ 19 ,731 യൂണിറ്റുകള്‍ തിരികെ വിളിക്കുന്നവെന്നും മാരുതി സുസുക്കി അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാക്കളായ മാരുതി 2021 ജൂലൈ 19 നും ഒക്ടോബര്‍ 5 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് വാഹനത്തിന്റെ […]


ഡെല്‍ഹി: വീല്‍ റിമ്മിന്റെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ മാരുതി തങ്ങളുടെ 20 ,000 ഇക്കോ വാനുകള്‍ തിരികെ വിളിക്കുന്നു. കമ്പനിയുടെ പതിവ് പരിശോധനയില്‍ വീല്‍ റിമ്മുമായി ബന്ധപ്പെട്ട നേരിയ അപാകം ശ്രദ്ധയില്‍ പെട്ടെന്നും ഇക്കോ വാനിന്റെ 19 ,731 യൂണിറ്റുകള്‍ തിരികെ വിളിക്കുന്നവെന്നും മാരുതി സുസുക്കി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാക്കളായ മാരുതി 2021 ജൂലൈ 19 നും ഒക്ടോബര്‍ 5 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് വാഹനത്തിന്റെ സുരക്ഷയില്‍ യാതൊരു വിധ ആശങ്കയും വേണ്ടന്നും കമ്പനി അറിയിച്ചു.

വാഹന ഉടമകള്‍ക്ക് സുസൂക്കി അംഗീകൃത വര്‍ക്ക് ഷോപ്പുകളില്‍ നിന്നും ഇത് സംബന്ധിച്ച സന്ദേശം അയച്ചിട്ടുണ്ട്. പരിശോധന നടത്തി അപാകം പരിഹരിക്കാവുന്നതാണ്. ഉടമകള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ച് IMP CUSTOMER INFO സെക്ഷ്‌നില്‍ പോയി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം.